Skin Health: ചർമ്മത്തിൻറെ ആരോഗ്യത്തിന് തണ്ണിമത്തൻ മികച്ചത്; അറിയാം ഗുണങ്ങൾ
വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് ചർമ്മത്തിന് ജലാംശം നൽകാൻ സഹായിക്കും.
വൈറ്റമിൻ സി സമ്പുഷ്ടമായ തണ്ണിമത്തൻ സ്വാഭാവിക എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു.
തണ്ണിമത്തൻറെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കാനും ചർമ്മത്തിൽ തണുപ്പ് നിലനിർത്താനും സഹായിക്കുന്നു.
സെൻസിറ്റീവായതോ എണ്ണമയമുള്ളതോ വരണ്ടതോ ആയ എല്ലാത്തരം ചർമ്മ ഘടനയുള്ളവർക്കും തണ്ണിമത്തൻ മികച്ചതാണ്. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു.
തണ്ണിമത്തനിലെ വിറ്റാമിൻ സിയും നൈട്രിക് ആസിഡും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ തടയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)