Cockroaches in house: പാറ്റ ശല്യത്താൽ വലയുകയാണോ? ഇവ പരീക്ഷിച്ച് നോക്കൂ, പാറ്റയെ തുരത്താം...
പൈന്‍, ലാവണ്ടര്‍, റോസ്‌മേരി, കറുവപ്പട്ട എന്നിവയുടെ ഗന്ധവും പാറ്റകള്‍ക്ക് അസഹ്യമാണ്. ഇവയുടെ ഓയിലുകള്‍ വാങ്ങിച്ച് നേര്‍പ്പിച്ച് സ്‌പ്രേ ആക്കി പാറ്റ ശല്യമുള്ള ഇടങ്ങളില്‍ ഉപയോഗിക്കാം.
എല്ലാത്തരം പ്രാണികളെയും അകറ്റുവാന്‍ തുളസി ഫലപ്രദമാണ്. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.
വെളുത്തുള്ളിയുടെ എസന്‍ഷ്യല്‍ ഓയിലില്‍ കാണപ്പെടുന്ന എ.സാറ്റിവം സംയുക്തം പാറ്റകളുടെ മുട്ടകള്‍ നശിപ്പിക്കാന്‍ സഹായിക്കുന്നു.
തൈം എസന്‍ഷ്യല്‍ ഓയില്‍ പാറ്റകള്‍ക്കെതിരെയുള്ള സ്‌പ്രേയായി ഉപയോഗിക്കാം. തൈമില്‍ കാര്‍വാക്രോള്‍ എന്ന രാസവസ്തു ഉണ്ട്.
വീട്ടിലെ വിള്ളലുകള്‍, ദ്വാരങ്ങള്‍, അടുക്കള സിങ്ക് തുടങ്ങിയ ഭാഗങ്ങളില്‍ ഓറഞ്ച്, നാരങ്ങ എന്നീ സിട്രസ് പഴങ്ങളുടെ തൊലി സൂക്ഷിക്കുന്നത് പാറ്റകളെ ഓട്ടിക്കാൻ സഹായിക്കും.
പാറ്റകള്‍ക്ക് പുതിനയിലയുടെ രൂക്ഷ ഗന്ധം ഇഷ്ടമില്ല. ഫ്രഷ് പുതിനയിലകള്‍ ഒരു തുണി സഞ്ചിയില്‍ കെട്ടി അടുക്കളയില്‍ വയ്ക്കുന്നത് പാറ്റ ശല്യം കുറയ്ക്കും.