Shani Vakri 2023: ശനി വക്രി; ഈ രാശിക്കാർക്ക് രാജയോഗം, സമ്പത്ത് വർധിക്കും
എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഗ്രഹവും വളരെ പതുക്കെ ചലിക്കുന്ന ഗ്രഹവുമാണ് ശനി.
നീതിയുടെ ദേവനാണ് ശനി ഭഗവാൻ. നവംബർ നാല് ഉച്ചയ്ക്ക് 12.35ന് സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചു. ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള സംക്രമണമാണിത്.
ശനിയുടെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. ഇത് ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭ ഫലങ്ങളും നൽകുന്നു.
ശനിയുടെ സംക്രമണം കന്നി രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. സന്തോഷകരമായ യാത്ര പോകും.
ശനിയുടെ ദശാകാലം തുലാം രാശിക്കാർക്ക് ആഗ്രഹിച്ച ഫലങ്ങൾ നൽകും. പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കും. നിങ്ങളുടെ കരിയർ മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. പ്രണയ വിവാഹത്തിന് അനുകൂല സമയമാണ്.
വൃശ്ചികം രാശിക്കാർക്ക് ഏറെ നാളായി മുടങ്ങിക്കിടന്ന ഭൂമി, വസ്തു സംബന്ധമായ പ്രശ്നങ്ങൾ സുഗമമായി പരിഹരിക്കപ്പെടും. പൂർവ്വിക സ്വത്തിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട ഒരു സുപ്രധാന കരാർ ഒപ്പിടാൻ സാധ്യതയുണ്ട്. വീടും വാഹനവും വാങ്ങാനുള്ള യോഗവും ഇപ്പോഴുണ്ട്. യാത്രയിൽ ജാഗ്രത പാലിക്കുക, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
ശനിയുടെ ദശാകാലം ധനു രാശിക്കാർക്ക് വിജയം നൽകും. ഈ സമയം ജോലിയിലും ബിസിനസിലും നല്ല ഗുണങ്ങൾ നൽകും. ശത്രുക്കളും സഹായിക്കാൻ മുന്നോട്ടുവരും. മതകാര്യങ്ങളിലും ആത്മീയതയിലും താൽപര്യം വർധിക്കും. തീർത്ഥാടനത്തിന് പോകാനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കാൻ പോകുന്നതിന് ശ്രമിക്കുന്നത് ഫലം കാണും. ഈ കാലഘട്ടത്തിൽ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.
കുംഭ രാശിയിൽ ശനിയുടെ സംക്രമണം നടക്കുന്നതിനാൽ ഈ രാശിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ ജോലികളിലും സത്യസന്ധത പുലർത്തുന്നത് വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമൂഹിക സ്ഥാനമാനങ്ങളും പ്രശസ്തിയും ലഭിക്കും.