Weekly Horoscope 24th to 30th April: ഏപ്രിൽ അവസാന വാരം ഈ രാശിക്കാർക്ക് അനുകൂലം, സാമ്പത്തിക, തൊഴില്‍ രംഗത്ത് നേട്ടം
ജ്യോതിഷം പറയുന്നതനുസരിച്ച് ഏപ്രിൽ അവസാന വാരം അതായത് 24 മുതൽ 30 വരെ മേടം, ചിങ്ങം, ധനു, മീനം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത്, ഈ രാശിക്കാർക്ക് ജോലി, ശമ്പള വര്‍ദ്ധനവ്, ബിസിനസിൽ അപ്രതീക്ഷിത ലാഭം, പെട്ടെന്നുള്ള ധനലാഭം എന്നിവ ലഭിക്കും
മേടം രാശി (Aries Zodiac Sign)
മേടം രാശിക്കാർക്ക് ഏപ്രിൽ അവസാന വാരം വളരെ നല്ലതായിരിക്കും. ഏപ്രിൽ 24 നും 30 നും ഇടയിൽ ഈ രാശിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികള്‍ പൂർത്തിയാക്കാന്‍ സാധിക്കും. കൂടാതെ, ജോലി സ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും
ചിങ്ങം രാശി (Leo Zodiac Sign)
ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. പണം സമ്പാദിക്കുന്നതിലും വിജയിക്കും. നല്ല തൊഴിലവസരങ്ങൾക്ക് സാധ്യത, കുടുംബജീവിതം സന്തോഷകരമാകും.
ധനു രാശി (Sagittarius Zodiac Sign)
ധനു രാശിക്കാർക്കും ഈ സമയം വളരെ മികച്ചതായിരിയ്ക്കും. ജോലിയിൽ വിജയം കൈവരിക്കും. കൂടാതെ, ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് സമ്പത്ത് ലഭിക്കാനുള്ള യോഗം ഉണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മീനം രാശി (Pisces Zodiac Sign)
മീനം രാശിക്കാർക്ക്, ഏപ്രിൽ നാലാമത്തെ ആഴ്ച, അതായത് ഏപ്രിൽ 24 മുതല്‍ 30 വരെ വളരെ ഐശ്വര്യം നിറഞ്ഞ സമയമാണ്. ഈ സമയത്ത്, ഈ രാശിക്കാര്‍ ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കും. ഈ സമയത്ത് ശുഭ വാർത്തകൾ ലഭിക്കും. പുതിയ യാത്രകൾക്കുള്ള സമയമാണി