Weekly Horoscope: 5 രാശിക്കാർക്ക് ഈ ആഴ്ച വളരെ അനുകൂലം, കരിയറിൽ ഉയര്‍ച്ച, സാമ്പത്തിക നേട്ടം ഉറപ്പ്

Mon, 20 Mar 2023-1:42 pm,

മേടം (Aries Zodiac Sign) 

മേടം രാശിക്കാർക്ക് ഈ ആഴ്ച ഏറെ ബഹുമാനവും അന്തസ്സും നൽകും. ജോലി തിരക്കിലായിരിക്കുമെങ്കിലും കഠിനാധ്വാനത്തിന്‍റെ പൂർണ ഫലവും ഈ രാശിക്കാര്‍ക്ക് ലഭിക്കും. മാന്യമായ സംസാരവും പ്രവൃത്തിയും അപ്രതീക്ഷിത വിജയം സമ്മാനിക്കും. കരിയറിൽ പുരോഗതി നേടാനുള്ള ശക്തമായ സാധ്യതകളുണ്ട്. പരിശ്രമിക്കുക.  

കർക്കിടകം (Cancer Zodiac Sign) 

കർക്കടക രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യത്തിന്‍റെ  പൂർണ പിന്തുണ ലഭിക്കും. ഈ രാശിക്കാരുടെ  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്  ഇനിയും സമയമെടുക്കുമെങ്കിലും ശുഭമായിരിയ്ക്കും. പിതാവിന്‍റെ ആരോഗ്യം ശ്രദ്ധിക്കുക. 

കന്നി (Virgo Zodiac Sign) 

കന്നി രാശിക്കാരുടെ ആരോഗ്യം മെച്ചമായിരിക്കും. പഴയ രോഗങ്ങളിൽ നിന്ന് മുക്തി നേടും. ബിസിനസ് വർധിപ്പിക്കാൻ നല്ല സമയമാണ്. ജോലിയിലും ലാഭമുണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണ നേട്ടം ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. 

 തുലാം (Libra Zodiac Sign) 

തുലാം രാശിക്കാർക്ക്  ഈ ആഴ്ച വിജയത്തിന്‍റെ ആഴ്ചയാണ്.  എതിരാളികളെ തോൽപ്പിക്കും. നിങ്ങളുടെ ആധിപത്യം വർദ്ധിക്കും. ഏത് സാഹചര്യത്തിലും വിജയം കൈവരിക്കും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകള്‍ ലഭിക്കും, സാമ്പത്തിക പുരോഗതി ലഭിക്കും. 

മീനം (Pisces Zodiac Sign) 

മീനരാശിക്കാർക്ക് ഈ ആഴ്ച ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് ശുഭ വാര്‍ത്ത ലഭിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം ഉണ്ടാകും. തിരക്ക് പിടിച്ച ആഴ്ചയാണ് എങ്കിലും കഠിനാധ്വാനം ഫലം ചെയ്യും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link