Weekly Horoscope: 2024ലെ അവസാന ആഴ്ച ഈ രാശിക്കാർക്ക് നിർണായകം; ഈ ആഴ്ചയിലെ സമ്പൂർണ രാശിഫലം അറിയാം
മേടം രാശിക്കാർക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ച ജീവിതത്തിലുണ്ടാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. സാമ്പത്തിക ഭദ്രത കൈവരിക്കാനാകും.
ഇടവം രാശിക്കാർക്ക് ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകുന്നു. പ്രതിസന്ധികൾ ഇല്ലാതാകും. യാത്രകൾ ചെയ്യാൻ അവസരം ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും.
മിഥുനം രാശിക്കാർക്ക് ഈ ആഴ്ച അനുകൂലമാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂല ഫലങ്ങൾ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ സാധിക്കും.
കർക്കിടക രാശിക്കാർക്ക് ചിലവുകൾ വർധിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. പരീക്ഷകളിൽ വിജയിക്കും.
ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങൾ അൽപം കഠിനം ആയിരിക്കും. ആരോഗ്യം മോശമാകും. എന്നാൽ, അവസാനത്തെ നാല് ദിവസം ഗുണകരമായ മാറ്റങ്ങളുണ്ടാകും. കടബാധ്യതകൾ ഇല്ലാതാകും.
കന്നി രാശിക്കാർക്ക് ഈ ആഴ്ച അതീവ ശ്രദ്ധ വേണ്ടതാണ്. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർധിക്കും. എങ്കിലും എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാൻ സാധിക്കും. സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും.
തുലാം രാശിക്കാർക്ക് ഈ ആഴ്ച അത്ര മികച്ച ഫലങ്ങളല്ല ലഭിക്കുന്നത്. ഗ്രഹമാറ്റങ്ങൾ തുലാം രാശിക്കാർക്ക് അനുകൂലമല്ല. കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും. കരുതലോടെ മുന്നോട്ട് നീങ്ങേണ്ടത് പ്രധാനമാണ്.
വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. കുടുംബത്തിൽ മികച്ച ഫലങ്ങളുണ്ടാകും. സാമ്പത്തികമായി മെച്ചപ്പെടും.
ധനു രാശിക്കാർക്ക് പൊതുവേ ഗുണഫലങ്ങൾ ഉണ്ടാകുന്ന ആഴ്ചയാണെങ്കിലും കരുതൽ വേണം. എല്ലാ കാര്യത്തിലും ശ്രദ്ധ അനിവാര്യമാണ്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മകരം രാശിക്കാർക്ക് അനുകൂല സമയമാണ്. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി സംഭവിക്കും. ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം.
കുംഭം രാശിക്കാർക്ക് ഈ ആഴ്ച പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിയിൽ പ്രതിസന്ധികൾ ഇല്ലാതാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
മീനം രാശിക്കാർക്ക് ഈ ആഴ്ച അനുകൂലമാണ്. ജീവിതത്തിൽ സന്തോഷകരമായ സംഭവങ്ങൾ നടക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. ആരോഗ്യം മികച്ചതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)