Health Tips: വെറും വയറ്റില്‍ ഈ 5 സാധനങ്ങള്‍ ഒരിയ്ക്കലും കഴിക്കരുത്...

Sun, 10 Jul 2022-11:54 pm,

ശീതള പാനീയങ്ങൾ

രാവിലെ ശീതളപാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യം നശിപ്പിക്കുക മാത്രമല്ല, പൊണ്ണത്തടിയ്ക്കും കാരണമാകും.  വെറുംവയറ്റിൽ ശീതളപാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും. അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഓക്കാനം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം...  

പ്രഭാതത്തില്‍ എരിവുള്ള ഭക്ഷണം ഒഴിവാക്കുക... 

പ്രഭാതഭക്ഷണത്തിൽ എരിവുള്ള ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക,  ഇത് അസ്വാസ്ഥ്യമുണ്ടാക്കുമെന്ന് മാത്രമല്ല, അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യും.

തണുത്ത പാനീയങ്ങൾ കുടിയ്ക്കരുത്  

രാവിലെ എപ്പോഴും ഇളം ചൂടുവെള്ളമോ നാരങ്ങ ചായയോ ഇഞ്ചി ചായയോ കുടിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. കോൾഡ് കോഫി അല്ലെങ്കിൽ ഐസ്ഡ് ടീ പോലുള്ള ശീതളപാനീയങ്ങൾ രാവിലെ കുടിയ്ക്കുന്നത് നിങ്ങളുടെ ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.

അസംസ്കൃത പച്ചക്കറികൾ

സാലഡ് കഴിക്കുന്നത് തീർച്ചയായും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, എന്നാൽ ഒരു  കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ വെറും വയറ്റിൽ ഒരിയ്ക്കലും കഴിക്കാന്‍ പാടില്ല. അസംസ്കൃത പച്ചക്കറികൾ വെറും വയറ്റില്‍ കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ താറുമാറാക്കും,  കൂടാതെ ഇത്  വയറുവേദന, അസിഡിറ്റി തുടങ്ങിയവയ്ക്ക് കാരണമാകും.  

 സിട്രസ് പഴങ്ങൾ രാവിലെ കഴിയ്ക്കരുത്  

സിട്രസ് പഴങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നതിലൂടെ ആമാശയത്തിൽ ആസിഡ് രൂപപ്പെടുന്നു. ഈ പഴങ്ങൾ നാരുകളാൽ സമ്പുഷ്ടമാണ്, എന്നാൽ അവ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.  

ഡ്രൈഫ്രൂട്ട്സ്

കുതിർത്ത അണ്ടിപ്പരിപ്പും ചെറുചൂടുള്ള വെള്ളവും കൊണ്ട്  നിങ്ങളുടെ ദിവസം ആരംഭിക്കുക. കുറച്ച് യോഗയും വ്യായാമവും ചെയ്യുക. ശേഷം നിങ്ങളുടെ സാധാരണ ഭക്ഷണക്രമവും ദിനചര്യയും തുടരാം.  നിങ്ങളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍  അതിശയകരമായിരിയ്ക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link