Weight Loss Tips: രാത്രിയിൽ ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കൂ...! തടി താനേ കുറഞ്ഞോളും
മൈദ ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ശരീരത്തിന് ഒരു ഗുണവും നൽകുന്നില്ലെന്ന് മാത്രമല്ല ശരീരത്തിന് ദോഷകരമാവുകയും ചെയ്യുന്നു. ഇവയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. തന്മൂലം പ്രമേഹത്തിന്റെ സാധ്യത കൂട്ടുന്നു.
രാത്രിയിൽ ബീഫ്, ചിക്കൻ പോലുള്ള അമിത പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. ഇവ ദഹിക്കാൻ ഏറെ സമയമെടുക്കും . ഭാരം കൂട്ടുന്നതിനും കാരണമാകും.
രാത്രിയില് ചിപ്സ്, ലെയ്സ്, ബിംഗോ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. ഇവയിൽ ഉപ്പിന്റെ അംശം കൂടുതലാണ്. രാത്രിയിൽ ഇവ രക്തസമ്മർദ്ധം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
എരിവും പുളിയും മസാലകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല ഇവ ശരീരത്തിൽ അമിത അളവിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ രാത്രിയിൽ കഴിവതും ഒഴിവാക്കുക. ഇവ അമിതമായ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു.
രാത്രിയിൽ ചായ, കാപ്പി മറ്റ് പഞ്ചസാര ചേർത്ത പാനീയങ്ങൾ തുടങ്ങിയവ കഴിക്കാതിരിക്കുക. ഇവ തടി കൂട്ടുന്നതിന് കാരണമാകുന്നു. ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തും. ശരീരഭാരം കുറയ്ക്കുന്നതിനായി ദിവസവും 7മണിക്കൂറെങ്കിലും രാവിലെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് വീട്ടുവദ്യങ്ങളുടയും പൊതുവായ കാര്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.