Weight loss tips: വണ്ണം കുറയ്ക്കാൻ പല വഴികൾ നോക്കി മടുത്തോ? ഈ സൂപ്പുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
മിക്സഡ് പച്ചക്കറി സൂപ്പ് - ഇഷ്ടപ്പെട്ട പച്ചക്കറികളെല്ലാം നിങ്ങള്‍ക്കിതില്‍ ഉള്‍പ്പെടുത്താം. വളരെ രുചികരവും പോഷകപ്രദവുമായ സൂപ്പാണിത്. പച്ചക്കറികൾ വൃത്തിയായി കഴുകി ചെറിയ കഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം അതേ വെള്ളം ഉപയോഗിച്ച് മിക്‌സിയിലിട്ട് അരച്ചെടുക്കണം. ഇതിലേക്ക് അല്‍പ്പം ബട്ടര്‍, ഉപ്പ്, കുരുമുളക് എന്നിവ കൂടി ചേര്‍ത്ത് ചൂടോടെ കുടിക്കാം.
ചിക്കൻ സൂപ്പ് - ശരീരഭാരം കുറയ്ക്കാൻ കൊഴുപ്പ് കുറഞ്ഞ ചിക്കൻ കഷണങ്ങൾ സഹായിക്കും. ചിക്കൻ കഷണങ്ങൾ ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് പാകമാകുന്നത് വരെ വേവിക്കുക. ശേഷം അരിച്ചെടുത്ത് അൽപ്പം ഉപ്പും കുരുമുളകും വെളുത്തുള്ളിയും ചേർത്ത് കുടിക്കാം.
കാരറ്റ് സൂപ്പ് - ഒരു പാനിൽ അൽപ്പം ബട്ടർ ഇട്ട് ചൂടാക്കിയ ശേഷം അൽപ്പം ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക. നന്നായി പാകമായി കഴിഞ്ഞാൽ അരച്ചെടുക്കാം. പിന്നീട് ഇത് വീണ്ടും പാനിലേക്ക് മാറ്റി ഉപ്പും കുരുമുളകും അൽപ്പം നാരങ്ങ നീരും ഒഴിച്ച് കുടിക്കാം.
മത്തങ്ങ സൂപ്പ് - പഴുത്ത മത്തങ്ങ എടുത്ത് സൂപ്പുണ്ടാക്കുന്നത് ബെസ്റ്റാണ്. തൊലി കളഞ്ഞ് വലിയ കഷണങ്ങളാക്കി വേണം മുറിച്ചെടുക്കാൻ. പിന്നീട് ഒരു പാനില്‍ കുറച്ച് വെണ്ണ എടുത്ത് കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന മത്തങ്ങ ചേര്‍ത്ത് വേവിക്കുക. ശേഷം വെള്ളമോ ചിക്കന്‍ സ്‌റ്റോക്കോ ചേര്‍ക്കാം. മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക്, വെണ്ണ എന്നിവ ചേര്‍ക്കുക. മത്തങ്ങ വറുത്തതിന് പകരം നേരിട്ട് തിളപ്പിക്കുകയും ചെയ്യാം.