World Cancer Day: ക്യാൻസറിനെ ഭയക്കാതെ ധൈര്യമായി നേരിടൂ, ഇന്ത്യയിൽ ഏറ്റവും സാധാരണമായ 5 അർബുദങ്ങള്‍ ഇവയാണ്

Sun, 04 Feb 2024-7:57 pm,

സ്തനാർബുദം (Breast Cancer)   സ്ത്രീകളിൽ ഏറ്റവും സാധാരണമായ ക്യാൻസറാണിത്. ഇന്ത്യയിൽ പ്രതിവർഷം 2 ലക്ഷം പുതിയ സ്തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്തനത്തിൽ മുഴകൾ ഉണ്ടാവുക, മുലക്കണ്ണിൽ നിന്ന് രക്തസ്രാവം, സ്തനത്തിന്‍റെ വലിപ്പത്തിലോ രൂപത്തിലോ മാറ്റം തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുത്. ഇത് പതിവായി പരിശോധിക്കുകയും 40 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് മാമോഗ്രാം പരിശോധനയും ആവശ്യമാണ്.

ശ്വാസകോശ അർബുദം (Lung Cancer)   ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറാണ് ഇത്. സ്ത്രീകളിലും ഇത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ശ്വാസകോശാർബുദത്തിന്‍റെ പ്രധാന കാരണം പുകവലിയാണ്. വിട്ടുമാറാത്ത ചുമ, രക്തത്തോടുകൂടിയ ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഗൗരവമായി എടുക്കുക. പുകവലി ഒഴിവാക്കിയാൽ ഈ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാം.

വായിൽ കാൻസർ (Oral Cancer)   ഓറൽ ക്യാൻസർ ഇന്ത്യയിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ വളരെ സാധാരണമാണ്. പുകയില ഉപയോഗവും അമിതമായ മദ്യപാനവുമാണ് ഇതിന്‍റെ പ്രധാന കാരണങ്ങൾ. വായിൽ വ്രണങ്ങൾ, ഇളകുന്ന പല്ലുകൾ, വായിൽ വെളുത്തതോ ചുവന്നതോ ആയ പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. പുകയിലയുടെ ഉപയോഗവും മദ്യപാനവും ഒഴിവാക്കി കൃത്യമായ പരിശോധനകൾ നടത്തിയാൽ ഈ ക്യാൻസർ ഒഴിവാക്കാം.

സെര്‍വിക്കല്‍ കാൻസർ (Cervical Cancer)   ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണിത്. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. അസാധാരണമായ യോനി ഡിസ്ചാർജ്, സെക്‌സിനിടെ രക്തസ്രാവം, അടിവയറ്റില്‍ വേദന തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. പതിവ് പരിശോധനകളും എച്ച്പിവി വാക്സിനും ഉപയോഗിച്ച് ഈ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാം.  

കോളൻ ക്യാൻസർ (Colon Cancer)   ഇന്ത്യയിൽ സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഇത് സാധാരണമാണ്. വയറുവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. കൃത്യമായ ആരോഗ്യ പരിശോധനകളിലൂടെയും സമീകൃതാഹാരത്തിലൂടെയും ഈ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link