Mohammad Shami: മുഹമ്മദ് ഷമിയ്ക്കും ഭാര്യയ്ക്കും ഇടയില്‍ സംഭവിച്ചതെന്ത്? വിശദ വിവരങ്ങള്‍ ഇതാ

Sun, 19 Nov 2023-2:00 pm,
Mohammad Shami

വ്യഭിചാരം, ഒത്തുകളി, ഗാർഹിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങളാണ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ചത്. ഈ ആരോപണങ്ങളെ തുടർന്ന് ബിസിസിഐ മുഹമ്മദ് ഷമിയുടെ കരാർ പോലും തടയുന്ന അവസ്ഥയുണ്ടായി.

 

Mohammad Shami

വിവിധ സ്ത്രീകളുമായുള്ള സംഭാഷണങ്ങളും ടെലിഫോൺ റെക്കോർഡിംഗുകളും തെളിവായി ചൂണ്ടിക്കാട്ടി ഹസിൻ ജാദവ്പൂർ പോലീസ് സ്റ്റേഷനിൽ ഷമിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. 

 

Mohammad Shami

ഹസിൻ ജഹാന്റെ എല്ലാ ആരോപണങ്ങളെയും ഷമി ശക്തമായി നിഷേധിച്ചു. തന്റെ രാജ്യത്തിനായി മരിക്കാൻ പോലും തയ്യാറാണെന്നും പക്ഷേ ഒരിക്കലും ഒറ്റിക്കൊടുക്കില്ലെന്നും ഒത്തുകളി വിവാദത്തിൽ ഷമി വ്യക്തമാക്കി.

 

ഇക്കഴിഞ്ഞ ജൂലൈയിൽ, ഷമിയ്ക്ക് എതിരെയുള്ള ഗാർഹിക പീഡനക്കേസ് ഒരു മാസത്തിനകം പരിഹരിക്കാൻ സുപ്രീം കോടതി പശ്ചിമ ബംഗാൾ സെഷൻസ് കോടതിയോട് നിർദ്ദേശിച്ചതാണ് ഈ വിഷയത്തിൽ ഒടുവിൽ വന്ന അപ്ഡേറ്റ്. 

 

33കാരനായ മുഹമ്മദ് ഷമി ഉത്തർപ്രദേശിലെ അംറോഹയിലാണ് ജനിച്ചത്. പശ്ചിമ ബംഗാളിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷമി തുടങ്ങിയത്. 

 

ഇന്ത്യക്കായി 177 മത്സരങ്ങളിൽ നിന്ന് 415 വിക്കറ്റുകൾ നേടിയ ഷമി ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമാണ്. ഏറ്റവും വേഗത്തിൽ 100 ​​വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ താരം, ഏകദിന ലോകകപ്പ് മത്സരത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റർ തുടങ്ങി നിരവധി നേട്ടങ്ങൾ ഷമി സ്വന്തമാക്കിയിട്ടുണ്ട്. 

 

ഈ ലോകകപ്പിൽ വെറും 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമി തീപ്പൊരി പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link