Pregnancy period diet tips: ഗർഭകാലത്ത് ആവശ്യത്തിന് പ്രോട്ടീൻ കഴിക്കേണ്ടത് നിർബന്ധം; ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

Sun, 20 Oct 2024-8:09 pm,

ഗർഭിണികൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം.

ഗർഭകാലത്ത് ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങൾ ഉണ്ടാകും. ഈ സമയം അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യത്തിന് സഹായകമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.

ബോഡി ബിൽഡർമാർക്ക് മാത്രമല്ല, ഗർഭിണികൾക്കും പ്രോട്ടീൻ വളരെ പ്രധാനപ്പെട്ടതാണ്. ഗർഭപിണ്ഡത്തിൻറെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും പ്രോട്ടീൻ വളരെ പ്രധാനമാണ്.

 ചിക്കൻ, ടർക്കി, സാൽമൺ, ട്യൂണ തുടങ്ങിയവ പ്രോട്ടീൻറെ മികച്ച ഉറവിടങ്ങളാണ്. സസ്യാഹാരം കഴിക്കുന്നവർക്ക് ക്വിനോവ, പയർ, ചെറുപയർ തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

സ്തന കോശങ്ങൾ വളരുന്നതിനും മുലപ്പാൽ ഉത്പാദിപ്പിക്കപ്പെടുന്നതിനും പ്രോലക്റ്റിൻ പ്രധാനമാണ്. പ്രോലക്റ്റിൻ ഉത്പാദിപ്പിക്കുന്നതിന് പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link