Cryptocurrency അഥവാ Bitcoin എന്താണെന്ന് അറിയുമോ?
ഇന്ന് സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സാന്നിധ്യം അറിയിക്കുന്ന ഒരു പണമിടുപാട് മേഖലയാണ് Crytocurrency യും അതിലൂടെ വിനമിയം നടത്തുന്ന Bitcoin നും. ഏറ്റവും ചുരുക്കത്തിൽ ക്രിപ്റ്റോകറൻസി അഥവാ ബിറ്റ് കോയിൻ എന്താണെന്ന് പറഞ്ഞാൽ നമ്മുടെ കൈകിളുള്ള പണം അല്ലെങ്കിൽ ക്യാഷിന്റെ ഡിജിറ്റൽ രൂപം എന്നാണ്.
2008ലാണ് ബിറ്റ്കോയിൻ കണ്ടെത്തുന്നത്. ആരാണ് കൃത്യമായി അറയാത്ത ജപ്പാൻ സ്വദേശിയാണ് ബിറ്റ്കോയിൻ കണ്ടെത്തിയത്. ഇത് ഒരിക്കലും നമ്മുടെ നഗ്നമായ കൈകൾ കൊണ്ട് സ്പർശിക്കാൻ സാധിക്കില്ല കാരണം ഇതൊരു ഡിജിറ്റൽ കറൻസിയാണ്.
അതായത് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണം ഇടപാട് നടത്തുമ്പോൾ നമ്മൾ സാധാരണയായി ചെയ്യാറുള്ളത് ഒരു ബാങ്കിനെ ആശ്രയിച്ചാണ്. ഉദ്ദാഹരണം ഇന്ത്യയിൽ നിന്ന് കുറച്ച് പണം യുഎസിലേക്ക് അയക്കുന്നതിനായി നമ്മൾ ഒരു ബാങ്കിനെയും അല്ലെങ്കിൽ മറ്റേതെങ്കിലും മൂന്നാമത്തെ കക്ഷിയുടെ ഇടപെലുകളൂടെ മാത്രമെ സാധിക്കൂ. ഇത്രയും നടപടികൾ ഒന്നുമില്ലാതെ നേരിട്ട് പണമിടപാട് നടത്താൻ സഹായിക്കുന്നത് ക്രിപ്റ്റേകറൻസി.
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു പണമിടപാടിന് ഇടനിലക്കാരിലെ, ഭൂഅതിർത്തിയില്ല. അതോടൊപ്പം ഇടനിലക്കാരോ മൂന്നാം കക്ഷികളോ ഇല്ലാത്തത് കൊണ്ട് കമ്മീഷൻ എന്ന പറഞ്ഞ് ബാങ്കും മറ്റ് സ്ഥാപനങ്ങളും ഈടാക്കുന്ന ആ തുകയും നമ്മുടെ കൈയ്യിൽ തന്നെ ഇരിക്കും. ഒരു പണം ഇടപാടിന് ദിവസങ്ങളോളം കാത്തിരിക്കേണ്ട ആവശ്യമില്ല. ഏറ്റവും കൂടുതൽ പത്ത് മിനിറ്റ് മാത്രം കാത്തിരിക്കേണ്ടി വന്നാൽ മാത്രം മതി.
ഇത്രെയും ഗുണങ്ങളുണ്ടെങ്കിലും അതുപോലെ തന്നെ കുറവുകളും ഉണ്ട് ഈ ബിറ്റ്കോയിൻ ഇടപാടുകൾക്ക്. അതിൽ പ്രധാനമായും നമ്മൾ ഒരാളുമായി ക്രിപ്റ്റോകറൻസി ഇടപാട് നടത്തുമ്പോൾ അത് കൃത്യമായി ലഭിക്കേണ്ട വ്യക്തിക്ക് കിട്ടയിലെങ്കിൽ പണം പൂർണയും നഷ്ടമാകും. അത് തിരിച്ചെുക്കാനും സാധിക്കില്ല.
അതോടൊപ്പം ഇടപാട് നടത്തുന്നവരുടെ വിവരങ്ങൾ പുറം ലോകത്തിന് അറിയാൻ സാധിക്കാത്തതിനാൽ ഇതുവഴി ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വെഴിവെച്ചേക്കാം. ഇന്റർനെറ്റ് വഴിയുള്ള നിയമ വിരുദ്ധ പ്രവർത്തികൾക്കാണ് പൊതുവായി അറിയപ്പെടുന്നത് Dark Web.
എന്നാൽ ഇന്ത്യയിൽ ക്രിപ്റ്റോകറൻസി പണം ഇടപാട് നിയമ വിധേയമാക്കിട്ടില്ല. നിലവിൽ ബിറ്റ്കോയിൻ ഇടപാട് നിയവിരുദ്ധമായി പണമിടപാടായി തന്നെയാണ്. അതിനാൽ ഇപ്പോൾ ഒരു കടയിൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങിച്ചാൽ ക്രിപ്റ്റോകറൻസി അല്ലെങ്കിൽ ബിറ്റ്കോയിൻ നൽകാമെന്ന് പറഞ്ഞാൽ അത് ഒരിക്കലും സാധുവാകില്ല.
അതേസമയം നമ്മൾ നേരത്തെ പറഞ്ഞില്ല മൂന്നാം കക്ഷി ഇല്ലാതെയാണ് ബിറ്റ്കോയിന്റെ ഇടപാട് നടക്കുന്നതെന്ന്. എന്നാൽ അത് പൂർമായും അങ്ങനെയല്ല. ബിറ്റ്കോയിൻ ഇടുപാട് നടത്തുമ്പോൾ ഓൺലൈൻ വഴിയായി നിരപധി പേർ ആ ഇടപാടിനെ പരിശോധന നടത്താറുണ്ട്. അവരെ Miners എന്നാണ് പറയുക. ഇത് പരിശോധനക്കുമ്പോൾ ഈ മൈനേഴ്സിന് കുറച്ച് ബിറ്റ്കോയിൻ ലഭിക്കും.