Freefire Game: എന്താണ് ഫ്രീഫയർ ഗെയിം, എങ്ങിനെയാണ് ഇത് കളിച്ചാൽ ആത്മഹത്യയിൽ വരെയെത്തുന്നത്
ആദ്യം തന്നെ പറയട്ടെ ഇതൊരു യുദ്ധം ചെയ്യലാണ്.2019 ൽ ആഗോളതലത്തിൽ ഏറ്റവുമധികം download ചെയ്യപ്പെട്ട മൊബൈൽ ഗെയിമായി ഫ്രീ ഫയർ മാറി .2020 മെയ് വരെ, ആഗോളതലത്തിൽ 80 ദശലക്ഷത്തിലധികം പേർ ഇ ഗെയിം ഉപയോഗിക്കുന്നു
ഒരു ദ്വീപിലേക്ക് പാരച്യൂട്ടിലെത്തുന്ന 50 കളിക്കാരിൽ നിന്നുമാണ് ഗെയിം തുടങ്ങുന്നത്.കളിക്കാരുടെ ആത്യന്തിക ലക്ഷ്യം ഓൺലൈനിൽ പരമാവധി 50-51 കളിക്കാരുമായി ദ്വീപിൽ അതിജീവിക്കുക എന്നതാണ്
ഒാരോ ലെവലിലേക്കും എത്താനായി ഗെയിമറുടെ ആയുധങ്ങളും സപ്ലൈകളും ഏറ്റവും മികച്ചതാക്കണം ഇതിനായി ഗെയിമിൽ നിന്ന് തന്നെ ഇവ വില കൊടുത്ത് വാങ്ങാവുന്ന ഒാപ്ഷനുകളുണ്ട്. ഇതിനായി സ്വന്തമോ അല്ലെങ്കിൽ, മാതാപിതാക്കളുടെയോ അക്കൌണ്ടുകളിൽ നിന്നും പണം പിൻ വലിക്കുന്നു
മോശം ആയുധങ്ങളുള്ളവർ ഗെയിമിൽ തോറ്റു പോവുന്നു. ഒന്നിലധികം പേരെ കണക്ട് ചെയ്യുന്നതിനാൽ കുട്ടികൾക്ക് മറ്റുള്ളവരുടെ കളിയാക്കലും പരിഹസവും കിട്ടുന്നു. ഇതോടെ പല കുട്ടികളും ഇത് പണം നൽകി വാങ്ങുന്നു ജയിക്കാതാവുക, കയ്യിൽ പൈസ വരെ എത്തുമ്പോൾ ഒടുവിൽ ആത്മഹത്യ വരെ എത്തുന്നു.