Green Hydregen:ഗ്രേറ്റാണീ ഗ്രീൻ ഹൈഡ്രജൻ; സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി പരാമർശിച്ച ഗ്രീൻ ഹൈഡ്രജനെ പരിചയപ്പെട്ടാലോ!
ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് വൈദ്യുത വിശ്ലേഷണത്തിലൂടെയാണ്. പ്രകൃതി വാതകം, ആണവോര്‍ജം ബയോഗ്യാസ്, സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ ഊര്‍ജ സ്രോതസ്സുകളുപയോഗിച്ച് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും.
1970കളിലെ എണ്ണവില ആഘാതത്തിന് ശേഷമാണ് ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം ഹൈഡ്രജന്‍ എന്ന സാധ്യത പരിഗണിക്കുന്നത്. വെള്ളം പോലുള്ള പ്രകൃതിദത്ത സംയുക്തങ്ങളിൽ നിന്ന് ഇവയെ വേർതിരിച്ചെടുക്കാം.
2023 ജനുവരി നാലിന് കേന്ദ്ര മന്ത്രി സഭ ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് 19,744 കോടി രൂപ അനുവദിച്ചു. 2030ഓടെ എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപവും ആറ് ലക്ഷം രൂപയുടെ തൊഴില്‍ അവസരങ്ങളുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള മാര്‍ഗമായി ഗ്രീന് ഹൈഡ്രജന്‍ ഉപയോഗിക്കാം. ഗ്രീന്‍ ഹൈഡ്രജന്‍ ടെക്‌നോളജിയിലൂടെ സ്റ്റീല്‍, സിമന്റ് വ്യവസായത്തില്‍ കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കും.
റോഡ്, എയര്‍, ഷിപ്പിംഗ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദല്‍ ഇന്ധനം കൂടിയാണിത്. ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്.
പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാന താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാല്‍).