എന്താണ് IFSC code? മാർച്ച് 1 മുതൽ ഈ 2 സർക്കാർ ബാങ്കുകളിലെ IFSC code മാറുകയാണ്, ശ്രദ്ധിക്കുക!

Fri, 05 Feb 2021-4:41 pm,

മാർച്ച് 1 മുതൽ അതായത് ഫെബ്രുവരി 28 ന് ശേഷം ബാങ്ക് ഓഫ് ബറോഡ (BoB) ദേനാ ബാങ്കിന്റെയും (Dena Bank) വിജയ ബാങ്കിന്റെയും (Vijay Bank) IFSC കോഡ് നിർത്തലാക്കുകയാണ്. ഈ സാഹചര്യത്തിൽ, മാർച്ച് 1 മുതൽ അതിന്റെ ഉപഭോക്താക്കൾക്ക് പുതിയ IFSC കോഡ് ഉപയോഗിക്കേണ്ടിവരും.  ഇനി നിങ്ങൾക്കും ഈ രണ്ട് ബാങ്കുകളിലും അക്കൗണ്ട് ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ ഒരു പുതിയ ഐ‌എഫ്‌എസ്‌സി കോഡ് നേടുക അല്ലാത്തപക്ഷം നിങ്ങൾക്ക് ഓൺലൈനിൽ പണം കൈമാറാൻ കഴിയില്ല.

ബാങ്ക് ഓഫ് ബറോഡയ്ക്ക് പുറമെ പഞ്ചാബ് നാഷണൽ ബാങ്ക് (PNB) ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ചെക്ക് ബുക്കിലും,  IFSC/MICR Code ലും മാറ്റങ്ങൾ വരുത്തുന്നു. എന്നിരുന്നാലും പഴയ കോഡുകൾ മാർച്ച് 31 വരെ പ്രവർത്തിക്കും. ഇതിനുശേഷം നിങ്ങൾക്ക് ബാങ്കിൽ നിന്ന് ഒരു പുതിയ കോഡും ചെക്ക്ബുക്കും വാങ്ങേണ്ടിവരും. ഈ വിവരങ്ങൾ PNB ട്വീറ്റ് ചെയ്തിട്ടുണ്ട്.

IFSC കോഡ് മാറ്റിയ ശേഷം ഉപയോക്താക്കൾക്ക് ഓൺലൈനിൽ പണം കൈമാറാൻ കഴിയില്ല. ബാങ്ക് ഓഫ് ബറോഡ (BoB) സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഈ വിവരം നൽകിയിട്ടുണ്ട്.  e-Vijaya, e-Dena ബാങ്കുകളുടെ ഐ‌എഫ്‌എസ്‌സി കോഡുകൾ 2021 മാർച്ച് 1 മുതൽ നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

ഒരു ഐ‌എഫ്‌എസ്‌സി കോഡ് 11 അക്ക കോഡാണ്.  ഇതിലെ ആദ്യത്തെ നാല് അക്കങ്ങൾ ബാങ്കിന്റെ പേരിനെ സൂചിപ്പിക്കുന്നു.  തുടർന്നുള്ള 7 അക്കങ്ങൾ ബ്രാഞ്ച് കോഡിനെ സൂചിപ്പിക്കുന്നു. ഓൺ‌ലൈനായി പണം കൈമാറാനാണ് IFSC കോഡ് ഉപയോഗിക്കുന്നത്.

പുതിയ ഐ‌എഫ്‌എസ്‌സി കോഡ് നിങ്ങൾ ബാങ്കിൽ ചെന്ന് വാങ്ങണം അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 18002581700 എന്ന നമ്പറിൽ വിളിച്ച് അറിയാനും കഴിയും. ഇതുകൂടാതെ മെസേജ് അയക്കുന്നതിലൂടേയും നിങ്ങൾക്ക് പുതിയ കോഡ് ലഭിക്കും. ഇതിനായി നിങ്ങൾക്ക് മെസേജിൽ 'MIGR <Space> Last 4 digits of the old account number' എന്ന് എഴുതണം.  ഇനി ഈ മെസേജ് നിങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 8422009988 ലേക്ക് അയയ്ക്കുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link