Keto Diet: കീറ്റോ ഡയറ്റ് എന്താണ്? ഇതിൻറെ ഗുണങ്ങൾ എന്തെല്ലാമാണ്? വിശദമായി അറിയാം
ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.
വ്യാമായത്തിനൊപ്പം കീറ്റോ ഡയറ്റ് ശീലമാക്കുന്നത് ശരീരത്തിൽ നിന്ന് അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും. ശരീരത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് ഇല്ലാതാക്കുന്നത് കലോറി കുറയ്ക്കാനും പേശീബലം കൂട്ടാനും സഹായിക്കും.
വിശപ്പ് കുറയ്ക്കുകയും ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണം ചെയ്യും.
ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് നിയന്ത്രിക്കാനും ടൈപ്പ്-2 പ്രമേഹത്തിൻറെ സാധ്യത കുറയ്ക്കാനും കീറ്റോ ഡയറ്റ് ഗുണം ചെയ്യുന്നു.
കീറ്റോ ഡയറ്റ് പിന്തുടരുന്നത് പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)