എന്താണ് സെക്കൻഡറി ഹൈപ്പർ ടെൻഷൻ? അപകട സാധ്യതയും ലക്ഷണങ്ങളും
ഹൈപ്പർ ടെൻഷൻ പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ട് തരത്തിലാണ് ഉള്ളത്.
മോശം ജീവിതശൈലിയിലൂടെയും പരമ്പരാഗതമായും ഉണ്ടാകുന്നതാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ.
എന്തെങ്കിലും രോഗങ്ങളുടെയോ ചികിത്സയുടെയോ പാർശ്വഫലമായി വരുന്നതാണ് സെക്കൻഡറി ഹൈപ്പർ ടെൻഷൻ.
ഗർഭധാരണം, ചില മരുന്നുകളുടെ ഉപയോഗം എന്നിവ സെക്കൻഡറി ഹൈപ്പർ ടെൻഷനിലേക്ക് നയിക്കാം.
ഹൈപ്പർ ടെൻഷൻ കേസുകളിൽ 10 ശതമാനത്തോളം സെക്കണ്ടറി ഹൈപ്പർ ടെൻഷൻ കേസുകളാണ്.