Cold Pressed Oil Benefits: കോൾഡ് പ്രസ്ഡ് എണ്ണകളും ഹൃദയാരോഗ്യവും തമ്മിൽ എന്താണ് ബന്ധം?
കോൾഡ് പ്രസ്ഡ് എണ്ണകൾ ഹൃദയാരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിയാം.
വിത്തുകൾ, പരിപ്പുകൾ, പച്ചക്കറികൾ എന്നിവയെ ചതച്ച് അവയിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതാണ് കോൾഡ് പ്രസ്ഡ് ഓയിൽ.
ഇവ തയ്യാറാക്കുന്നതിന് ചൂടാക്കുന്നില്ല. അതിനാൽ ഇവയിൽ ആൻറി ഓക്സിഡൻറുകൾ ഉണ്ടാകും. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ശരീരത്തിലെ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത് വഴി ഇവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
വൈറ്റമിൻ ഇ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.
ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന പോളി അൺസാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.