Trigrahi Yog: എന്താണ് ത്രിഗ്രഹി യോഗം? നവംബറിൽ ഈ യോഗം എപ്പോൾ?
രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ അതിനെ ഗ്രഹ സംയോജനം അല്ലെങ്കിൽ ഗ്രഹ സംയോഗം എന്ന് വിളിക്കുന്നു. ത്രിഗ്രഹി യോഗം ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ ഒന്നിച്ച് വരുമ്പോഴാണ് രൂപപ്പെടുന്നത്. വളരെ സവിശേഷമായ ഈ യോഗം ചില രാശികൾക്ക് ശുഭകരവും ചിലർക്ക് ദോഷകരവുമായിരിക്കും.
വൃശ്ചിക രാശിയിലാണ് ഇത്തവണ ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. നവംബർ 6ന് ബുധനും നവംബർ 16ന് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും നവംബർ 17ന് സൂര്യനും ഈ രാശിയിൽ പ്രവേശിക്കും.
വൃശ്ചിക രാശിയിലെ ഈ ഗ്രഹങ്ങളുടെ സാന്നിധ്യം മൂലം ചില രാശിക്കാർക്ക് സാമ്പത്തിക, തൊഴിൽ മേഖലകളിൽ നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യവും തൃപ്തികരമായിരിക്കും.
വൃശ്ചിക രാശിയിൽ ബുധൻ, ചൊവ്വ, സൂര്യൻ എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മേടം, വൃശ്ചികം, മിഥുനം, ചിങ്ങം, കന്നി എന്നീ രാശിക്കാർക്ക് നല്ല ഫലങ്ങൾ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും പ്രയോജനമുള്ള സമയമാണിത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)