Cristiano Ronaldo : ഫുട്ബോളിൽ ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്ത്?

Tue, 29 Nov 2022-1:55 am,

നിലവിൽ തന്റെ രാജ്യമായ പോർച്ചുഗലിന് വേണ്ടി ലോകകപ്പിൽ പോരാടുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് കരിയറിലെ ഏറ്റവും വലിയ വിവാദം കത്തി ജ്വലിപ്പിച്ചാണ് ക്രിസ്റ്റ്യാനോ ഖത്തറിലെത്തിയത്. ഖത്തർ തന്നെയാകും റൊണാൾഡോയുടെ ഭാവി നിശ്ചിയിക്കുന്നത്.

 

ലോകകപ്പിന് മുന്നോടിയായി തന്റെ ക്ലബായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജ്മെന്റിനെതിരെയും കോച്ച് എറിക് ടെൻ ഹാഗിനെതിരെയും ഒരു അഭിമുഖത്തിൽ റൊണാൾഡോ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തെ ക്ലബ് ഒഴിവാക്കുകയും ചെയ്തു.

 

ഇനി ഫുട്ബോൾ ലോകം ചോദിക്കുന്നത് എന്താകും  ക്രിസ്റ്റ്യാനോ റൊണാഡോയുടെ ഫുട്ബോളിൽ ഇനിയുള്ള ഭാവി

 

നിലവിൽ താരത്തിന് വേണ്ടി പ്രമുഖ ക്ലബുകൾ ഒന്നും രംഗത്തെത്തിട്ടില്ല. 

 

എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ ചെൽസി, ആഴ്സനെൽ, മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, സ്പോർട്ടിങ് എസ്പി എന്നി ക്ലബുകളിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link