WhatsApp Undo Option : ഇനി ഡിലീറ്റ് ചെയ്യേണ്ട അൺഡൂ ചെയ്താൽ മതി; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ
വാട്സ്ആപ്പിൽ അയച്ച ഒരു മെസേജ് പിൻവലിച്ചാലും അത് ലഭിച്ച ആൾക്ക് ഡിലീറ്റഡ് മസേജ് എന്ന് കാണിക്കും. അത് ഒഴുവാക്കാനായി വാട്സ്ആപ്പ് പുതിയ ഫീച്ചറായി അൺഡൂ ഓപ്ഷൻ കൊണ്ടുവരാൻ പോകുകയാണ്.
കൂടാതെ ഡിലീറ്റ് ഫോർ എവരി വണ്ണും ഡിലീറ്റ് മെസേജും തമ്മിൽ ഉപഭേക്താക്കളിൽ ഉണ്ടാക്കുന്ന ഒരു ആശയകുഴപ്പം ഒഴിവാക്കനാണ് മെറ്റ തങ്ങളുടെ മെസ്സെഞ്ചർ ആപ്ലിക്കേഷനിൽ അൺഡൂ സേവനം ഒരുക്കാൻ പോകുന്നത്.
മെസേജ് അയക്കുന്നതിന് സമീപമായി ഓപ്ഷൻ കാണാൻ സാധിക്കുന്നത്. വളരെ കുറച്ച് നേരത്തേക്ക് മാത്രമെ ഈ ഒപ്ഷന്റെ സേവനം ഉപയോഗിക്കാൻ സാധിക്കുള്ളൂ.
നിലവിൽ വാട്സ്ആപ്പിന്റെ ബീറ്റ ഉപഭോക്താക്കൾക്ക് മാത്രമെ ഈ സേവനം ലഭിക്കുന്നുള്ളൂ. പിന്നീട് എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനമെത്തിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്.
ജീമെയിലിലും സമാനമായ അൺഡൂ അടുത്തിടെ ഏർപ്പെടുത്തിയിരുന്നു.