IPL 2024 Auction: 31.4 കോടി രൂപ പോക്കറ്റില്‍!! എംഎസ് ധോണിയുടെ CSK വാങ്ങാൻ ലക്ഷ്യമിടുന്ന താരങ്ങള്‍ ഇവരാണ്
ഈ സീസണില്‍ വലിയ തുകയുമായാണ് എംഎസ് ധോണിയുടെ സിഎസ്‌കെ ലേലത്തിന് എത്തുക. 31.4 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ പോക്കറ്റില്‍ ശേഷിക്കുന്നത്. ലേല ദിവസം ചെന്നൈ സൂപ്പർ കിംഗ്സ് (Chennai Super Kings - CSK) ലക്ഷ്യമിടുന്ന 5 പ്രധാന കളിക്കാര്‍ ഇവരാണ്....
സിഎസ്‌കെയുടെ നിലനിർത്തിയ താരങ്ങൾ
എംഎസ് ധോണി (C) (WK), മൊയിൻ അലി, ദീപക് ചാഹർ, ഡെവൺ കോൺവേ (WK), തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, റുതുരാജ് ഗെയ്‌ക്‌വാദ്, രാജ്വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്, മുകേഷ് ചൗധരി, മതീശ പതിരണ, അജിങ്ക്യ രഹാനെ, ശക്‌യാ രഹാനെ , മിച്ചൽ സാന്റ്നർ, സിമർജീത് സിംഗ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ എന്നിവരെയാണ് CSK നിലനിര്‍ത്തിയിരിയ്ക്കുന്നത്.
രചിൻ രവീന്ദ്ര (Rachin Ravindra)
ന്യൂസിലൻഡിന്‍റെ ഓൾറൗണ്ടർ രച്ചിൻ രവീന്ദ്രയെ ഐപിഎൽ 2024 ലേലത്തിൽ പല ഫ്രാഞ്ചൈസികളും ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഐപിഎൽ 2024 ലേലത്തിൽ CSK ലക്ഷ്യമിടുന്ന വിദേശ കളിക്കാരിൽ പ്രധാനിയായിരിക്കാം രവീന്ദ്ര.
ഡാരിൽ മിച്ചൽ (Daryl Mitchell) സിഎസ്‌കെയിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന മറ്റൊരു ന്യൂസിലൻഡ് ഓൾറൗണ്ടർ ആണ് ഡാരിൽ മിച്ചൽ. ചെന്നൈ സൂപ്പർ കിംഗ്‌സിൽ കിവീസ് താരങ്ങള്‍ മിന്‍ വര്‍ഷങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചരിത്രപരമായി മികച്ച പ്രകടനമാണ് കിവീസ് നടത്തിയത്. മുഖ്യ പരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗിനൊപ്പം ന്യൂസിലൻഡ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ധോണിയും ഇഷ്ടപ്പെടുന്നു. മധ്യ ഓവറുകളിൽ പവർ ആങ്കറുടെ റോൾ ചെയ്യാൻ കഴിയുന്ന മികച്ച കളിക്കാരനാണ് മിച്ചൽ.
മനീഷ് പാണ്ഡെ (Manish Pandey)
കഴിഞ്ഞ കുറച്ച് സീസണുകളില്‍ മനീഷ് പാണ്ഡെയ്ക്ക് ഐപിഎല്ലിൽ മികച്ച സമയമായിരുന്നില്ല. സൺറൈസേഴ്‌സ് ഹൈദരാബാദിൽ (എസ്ആർഎച്ച്) നിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക് (ഡിസി) അദ്ദേഹം മാറി എങ്കിലും അവിടെയും മികച്ച പ്രകടനം നടത്താനായില്ല. മനീഷിന് സ്ഥിരത നൽകാൻ കഴിയുമെന്ന വിലയിരുത്തലില്‍ ധോണി മനീഷ് പാണ്ഡെയെ ലക്ഷ്യമിടാം.
ഷാറൂഖ് ഖാൻ (Shahrukh Khan) പഞ്ചാബ് കിംഗ്‌സ് ഷാരൂഖ് ഖാനെ ഇത്തവണ ടീമില്‍നിന്ന് ഒഴിവാക്കി. ഐപിഎല്ലിൽ ഷാരൂഖിന് സ്വന്തം ടീമിലേക്ക് മടങ്ങാം, തന്‍റെ ഹോംഗ്രൗണ്ടിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഷാരൂഖിന് അറിയാം. ധോണിയുടെ സിഎസ്‌കെയ്ക്ക് തീർച്ചയായും ഒരു ഫിനിഷറെ വേണം, ഷാരൂഖിന് വേണമെങ്കില്‍ CSKയുടെ ഫിനിഷര്‍ ആവാം
കരുണ്‍ നായർ (Karun Nair) നിരവധി പ്രതിഭകളുള്ള ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് കരുണ്‍ നായർ എന്ന് വേണമെങ്കില്‍ പറയാം. ദേശീയ ടീമിനൊപ്പമോ ഐപിഎല്ലിലോ ഇടം നേടാനാകാത്ത താരമാണ് ഇദ്ദേഹം. അധികം ഫ്രാഞ്ചൈസികള്‍ പിന്നാലെ പോകില്ല എന്നറിയാവുന്നതിനാൽ, CSK കരുണ്‍ നായരെ നല്ല വിലയ്ക്ക് വാങ്ങാൻ ആഗ്രഹിച്ചേക്കാം.