Amruta Fadnavis: ബോളിവുഡ് സുന്ദരികളെക്കാളും ഒട്ടും പിന്നിലല്ല മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫട്നവിസ്, ചിത്രങ്ങള്‍ കാണാം

അമൃത ഫഡ്‌നാവിസ് പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അമൃത ഫഡ്‌നാവിസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്‍റെ അഭിപ്രായം പറയാറുണ്ട്.

ബോളിവുഡ് താരങ്ങളെക്കാളും സുന്ദരിയായ അമൃത സോഷ്യല്‍ മീഡിയ യിലും പൊതു വേദികളിലും ഏറെ സജീവമാണ്.
ഇത്തവണയും അമൃത ഫഡ്‌നാവിസ് തന്‍റെ ഒരു പ്രസ്താവനയിലൂടെ ചർച്ചയിലാണ്.
ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസിന്‍റെ ഈ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നവ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ച അമൃത ഫഡ്‌നാവിസ്, രാജ്യത്ത് രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ടെന്ന് പറഞ്ഞു. നരേന്ദ്ര മോദി പുതിയ ഇന്ത്യയുടെ പിതാവാണ്, മഹാത്മാഗാന്ധി മുൻകാല രാഷ്ട്രത്തിന്റെ പിതാവാണ്. അമൃത പറഞ്ഞു.
ബാങ്കറും ഗായികയുമാണ് അമൃത ഫഡ്‌നാവിസ്.