Andy Jassy: Amazon CEO പദവിയില്‍ എത്തുന്ന ആൻഡി ജാസി ആരാണ്? അറിയാം
27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ വാടക വീടിന്‍റെ ഗ്യാരേജില്‍ ആരംഭിച്ച കമ്പനിയെ 1.7 ട്രില്യണ്‍ മൂല്യമുള്ള ആഗോള ഭീമനായി വളര്‍ത്തിയെടുത്തതിന് പിന്നിലെ ശക്തി എന്ന് പറയുന്നത് ജെഫ് ബെസോസ് (Jeff Bezos) എന്ന വ്യക്തിയുടെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്.
1994 ജൂലൈ 5നാണ് ജെഫ് ആമസോണ്‍ രൂപീകരിക്കുന്നത്. ആമസോണ്‍ കമ്പനി പീകരിച്ച ശേഷം ഇതാദ്യമായാണ് CEO പദവിയില്‍ ഒരു മാറ്റം ഉണ്ടാവുന്നത്. CEO പദവിയില്‍യില്‍നിന്നും വിരമിക്കുന്ന അദ്ദേഹം കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയും ചെയ്യും.
1997 മുതല്‍ ആമസോണ്‍ കമ്പനിയുടെ ഭാഗമായ ആന്‍ഡി ജാസിയായിരിക്കും (Andy Jassy) (Andy Jassy) പുതിയ ആമസോണ്‍ മേധാവി. മാര്‍ക്കറ്റിംഗ് മാനേജരായാണ് ആന്‍ഡി ജാസി ആമസോണില്‍ കരിയര്‍ ആരംഭിച്ചത്.
നിലവില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം മേധാവിയാണ് Andy Jassy. 1,75,000 ഡോളറാണ് ജാസിയുടെ അടിസ്ഥാന ശമ്പളം
അതേസമയം പുതുതായി Amazon CEO പദവിയിലേയ്ക്ക് വരുന്ന ആൻഡി ജാസി (Andy Jassy) ശരിക്കും ബെസോസിന്‍റെ 'നിഴല്‍' എന്നാണ് ബിസിനസ് രംഗത്ത് അറിയപ്പെടുന്നത്.
ഏ റെ പ്രശസ്തനല്ല ആൻഡി ജാസി (Andy Jassy) എങ്കിലും തുടക്കം മുതല്‍ ബെസോസിന്‍റെ വലിയ നീക്കങ്ങളില്‍ എല്ലാം ഒരു ഉപദേശകന്‍റെ റോളില്‍ ആന്‍ഡി ഉണ്ടായിരുന്നു എന്നതാണ് വസ്തുത. ഹവാര്‍ഡില്‍ നിന്നും പഠിച്ചിറങ്ങിയ ഉടന്‍ ആമസോണില്‍ ചേര്‍ന്ന ഈ 53 കാരന്‍, പിന്നീട് ബെസോസിന്‍റെ മുഖ്യ സാങ്കേതിക ഉപദേശകരില്‍ ഒരാളായാണ് അറിയപ്പെട്ടിരുന്നത്.
2006ലാണ് ആമസോണ്‍ ആമസോണ്‍ വെബ് സര്‍വീസ് ആരംഭിക്കുന്നത്. തുടക്കം മുതല്‍ അതിന്‍റെ നേതൃനിരയില്‍ ആന്‍ഡി ജാസിയുണ്ട്. ആമസോണിന്‍റെ പതിവ് വ്യാപാര രംഗത്ത് നിന്നും ഒരു വലിയ മാറ്റമായിരുന്നു അത്. അതിനാല്‍ തന്നെ ഇത് വിശ്വസ്തതയോടെ ആന്‍ഡിയെ ഏല്‍പ്പിച്ച ബിസോസിന്‍റെ വിശ്വാസം ഇന്നും തെറ്റിയില്ല. അത് തന്നെയാണ് സിഇഒ സ്ഥാനവും ഈ ന്യൂയോര്‍ക്ക് സ്വദേശിയിലേക്ക് എത്തിച്ചേരുന്നതിന്‍റെ കാരണം.