Poonam Pandey : വിവാദ നായികയുടെ ഞെട്ടിക്കുന്ന വിടവാങ്ങൽ; ആരാണ് പൂനം പാണ്ഡെ ?
ബോളിവുഡ് വിവാദ നായികയും ഇറോട്ടിക് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു.
32കാരിയായ പൂനം പാണ്ഡെ ഗർഭാശയ ഗളത്തിലെ ക്യാൻസറിനെ (സെൽവിക് ക്യൻസർ) തുടർന്നാണ് മരണത്തിന് കീഴ്പെടുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് നടി മാനേജർ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു
ഉത്തർ പ്രദേശിലെ കാൻപൂർ സ്വദേശിനിയാണ് പൂനം പാണ്ഡെ
ബിക്കിനി മോഡലിങ്ങിൽ മറ്റുമായി പ്രവർത്തിച്ചിരുന്ന പൂനത്തെ ഇന്ത്യ അറിയാൻ തുടങ്ങിയത് 2011 ലോകകപ്പ് മുതലാണ്. 2011 ലോകകപ്പിൽ ഇന്ത്യ ജയിച്ചാൽ തന്റെ നഗ്ന ചിത്രം പങ്കുവെക്കുമെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു
പിന്നീട് ഈ പ്രഖ്യാപനം വിവാദമായതോടെ പല മേഖലയിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് പൂനം പിന്നീട് അത് വേണ്ടെന്ന് വെച്ചു. എന്നാൽ നടി തന്റെ സോഷ്യൽ മീഡിയ പേജിൽ ബോൾഡ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കൂടുതൽ ശ്രദ്ധേയയായി.
2012 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടിയപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്ന ചിത്രം പങ്കുവെച്ചിരുന്നു.
റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഹിന്ദിയുടെ ആദ്യകാല സീസണിൽ പൂനം പങ്കെടുത്തിരുന്നു. അടുത്തിടെ 2022 കങ്കണ റണാവത് അവതാരികയായി എത്തിയ ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലും ബോളിവുഡ് താരം മത്സരാർഥിയായി പങ്കെടുത്തിരുന്നു.
സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന സാം ബോംബെ പൂനത്തെ വിവാഹം ചെയ്തിരുന്നു. എന്നാൽ അധികം നാൾ നീണ്ട് പോകാതിരുന്ന ആ ബന്ധം പൂനം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ആ സംഭവും വിവാദമായിരുന്നു.
അതിനിടെ നടി തന്റെ ഭർത്താവിനൊപ്പമുള്ള നഗ്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തു.
നഷ എന്ന ചിത്രത്തിലൂടെയാണ് പൂനം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരം ചുരുക്കം സിനിമകളിൽ മാത്രമെ പുനം അഭിനയിച്ചിട്ടുള്ളു. ഹിന്ദിക്ക് പുറമെ ഭോജ്പുരി, തെലുങ്ക്, കന്നഡ ചിത്രങ്ങളും പൂനം അഭിനയിച്ചിട്ടുണ്ട്