Dubai: തടവിൽ കഴിയുന്ന ആ ദുബായ് രാജകുമാരി? എന്തിനാണ് രാജകുമാരി തടവിൽ കഴിയുന്നത്?

Thu, 18 Feb 2021-3:08 pm,

ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ലത്തീഫ അൽ മക്തൂമിന്റെ ചില വീഡിയോകൾ പുറത്ത് വന്നിരുന്നു. മൂന്ന് വർഷങ്ങൾക്കിടയിൽ ആദ്യമായി ആണ് രാജകുമാരിയുടെ വിവരങ്ങൾ പുറത്ത് വരുന്നത്. താൻ തടവിൽ കഴിയുകയാണെന്നാണ് വീഡിയോയിലൂടെ രാജകുമാരി വെളിപ്പെടുത്തിയത്.

 

വീഡിയോയിൽ രാജകുമാരി താനൊരു തടവുക്കാരിയാണെന്നും, താൻ താമസിക്കുന്ന വില്ല ഒരു ജയിൽ ആക്കി മാറ്റിയിരിക്കുയാണെന്നും ജനൽ പോലും തുറക്കാൻ അനുവാദമില്ലെന്നും വെളിപ്പെടുത്തി.

 

"ഈ വില്ലയുടെ പുറത്ത് 5 പൊലീസുകാരും അകത്ത് 2 വനിതാ പൊലീസ്ക്കാരുമുണ്ട്, എനിക്ക് ശുദ്ധവായു ശ്വസിക്കാൻ പോലും പുറത്തിറങ്ങാൻ അനുവാദമില്ല. ഫലത്തിൽ ഞാൻ ഒരു തടവുക്കാരിയാണെന്ന്" രാജകുമാരി ലത്തീഫ പറഞ്ഞു.

 

ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2002ൽ  തന്റെ മകളെ തട്ടികൊണ്ട് പോകാനും ദുബായിയിലേക്ക് നിർബന്ധിച്ച് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നുവെന്നും 2018 ലും ഇത് ആവർത്തിച്ചെന്നും  ലണ്ടൻ ഹൈ കോടതി  പറഞ്ഞിരുന്നു.

 

2018 ഫെബ്രുവരിയിൽ ഒരു വീഡിയോ പുറത്ത് വിട്ട് കൊണ്ട് രാജകുമാരി രക്ഷപെടാൻ ശ്രമിച്ചിരുന്നു.ആ വീഡിയോയിൽ രാജകുമാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായുള്ള പ്രശ്‌നങ്ങളും 2002ൽ 3 വർഷം തടവിലിട്ടിരുന്ന വിവരങ്ങളും വെളിപ്പെടുത്തിയിരുന്നു. അത് മാത്രമല്ല ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജകുമാരിക്ക് മയക്ക് മരുന്ന് നൽകീയിരുന്നതായും ഉപദ്രവിച്ചിരുന്നതായും രാജകുമാരി ആരോപിച്ചു. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link