Highest Earning Footballer: ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഫുട്ബോൾ താരം ആരെന്നറിയാമോ? ഇവരാണ് ഏറ്റവും സമ്പന്നരായ കളിക്കാര്‍

Wed, 22 Sep 2021-4:43 pm,

ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) 125 മില്യൺ ഡോളർ സമ്പാദിച്ച് പട്ടികയിൽ  ഏറ്റവും മുന്നിലാണ്. ഇതില്‍  70 ദശലക്ഷം ഡോളർ ശമ്പളമാണ്, ബാക്കി 55 മില്യൺ ഡോളർ അദ്ദേഹം പരസ്യങ്ങളില്‍ നിന്നും മറ്റുമായി സമ്പാദിക്കുന്നു.  

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ  ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കളിക്കാരനാണ്  ലയണൽ മെസി (Lionel Messi). നിലവില്‍  PSG താരമായ മെസി   മൊത്തം 110 മില്യൺ ഡോളർ സമ്പാദിക്കുന്നു...!!

മൊത്തം 95 മില്യൺ ഡോളർ സമ്പാദ്യത്തോടെ  ഈ പട്ടികയില്‍ നെയ്മർ ജൂനിയർ മൂന്നാം സ്ഥാനത്താണ്‌.  

PSG ഫോർവേഡ് കളിക്കാരന്‍ കൈലിയൻ എംബാപ്പെ  ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 43 മില്യൺ ഡോളർ ആണ് ഇദ്ദേഹം സമ്പാദിക്കുന്നത്.  

മൊഹമ്മദ് സലാ 41 മില്യൺ ഡോളർ സമ്പാദിക്കുന്നുവെന്നാണ്  റിപ്പോർട്ടിൽ പറയുന്നത്.   ബ്രാൻഡ് വഴി  16 മില്യൺ ഡോളർ സമ്പാദിക്കുമ്പോൾ അദ്ദേഹത്തിന്‍റെ  ശമ്പളം 25 മില്യൺ ഡോളറാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link