Sanju Samson: സൗത്ത് ആഫ്രിക്കയെ കിട്ടിയാല്‍ സഞ്ജു വെറുതേ വിടുമോ? ആ സെഞ്ച്വറി ആവര്‍ത്തിച്ചാല്‍ എല്ലാം സേയ്ഫ്!

Fri, 08 Nov 2024-12:49 pm,

സൗത്ത് ആഫ്രിയ്ക്കക്കെതിരെയുള്ള ടി20 ടൂര്‍ണമെന്റില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ ആണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരെയുള്ള ടി20കളില്‍ എന്നതുപോലെ സഞ്ജു തന്നെ ആയിരിക്കും ഇത്തവണത്തേയും ഓപ്പണിങ് ബാറ്റര്‍.

ബംഗ്ലാദേശിനെതിരെ സഞ്ജു നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ഇനിയും ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. വെറും 47 പന്തില്‍ ആയിരുന്നു അന്ന് സഞ്ജു 111 റണ്‍സ് അടിച്ചെടുത്തത്.

റെക്കോര്‍ഡുകളുടെ പെരുമഴ ആയിരുന്നു ആ മത്സരം. അന്താരാഷ്ട്ര ടി20 യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ആദ്യ സെഞ്ച്വറി ആയിരുന്നു അത്. ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയും സഞ്ജു ഞെട്ടിച്ചു.

ഏകദിന ക്രിക്കറ്റില്‍ സഞ്ജുവിന് വലിയ റെക്കോര്‍ഡുകള്‍ ഒന്നും അവകാശപ്പെടാനില്ല. ആകെ 16 കളികളാണ് കളിച്ചത്. ഒരു സെഞ്ച്വുറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും അടക്കം ആകെ നേടിയത് 510 റണ്‍സ് ആണ്.

എന്നാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സഞ്ജുവിന് മികച്ച റെക്കോര്‍ഡാണുള്ളത്. സഞ്ജുവിന്റെ ഒരേയൊരു ഏകദിന സെഞ്ച്വറി അവര്‍ക്കെതിരെ ആയിരുന്നു. 2023 ല്‍!

 

114 പന്തില്‍ ആയിരുന്നു അന്ന് സഞ്ജു 108 റണ്‍സ് സ്വന്തമാക്കിയത്. ആറ് ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും അകമ്പടിയോടെ ആയിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി. ആ കളിയില്‍ സഞ്ജു മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇതേ പ്രകടനം ആണ് ഇത്തവണത്തെ ടി20 ടൂര്‍ണമെന്റിലും സഞ്ജുവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ആയി ടീമില്‍ നിലനിര്‍ത്തിയതും സഞ്ജുവിന്റെ നിലവിലെ ഫോം പരിഗണിച്ചാണ്.

ഈ സീരീസില്‍ സഞ്ജുവിന് പ്രകടനം തുടരാന്‍ ആയാല്‍ അത് കരിയറില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ടീം മാനേജ്‌മെന്റില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുമോ എന്നാണ് അറിയേണ്ടത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link