Winter Hair Care Tips: മഞ്ഞുകാലത്ത് മുടി സംരക്ഷിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Tue, 28 Dec 2021-6:24 pm,

മുടി ഷാമ്പൂ ചെയ്ത് കഴുകിയശേഷം സ്വാഭാവികമായും ഉണങ്ങാൻ അനുവദിക്കണം.  ദിവസവും മുടിയിൽ ഡ്രയർ ഉപയോഗിക്കരുത്. കൂടാതെ, മുടി സ്റ്റൈല്‍ ചെയ്യാനായി ഉപയോഗിക്കുന്ന  മെഷീനുകള്‍ അമിതമായി ഉപയോഗിക്കരുത്. ഇവയുടെ അമിത   ഉപയോഗം  മുടി കേടാക്കും. 

   മഞ്ഞുകാലത്തും മുടിയില്‍ എണ്ണ പുരട്ടുന്നതിലും മുടി  ഷാംപൂ ചെയ്യുന്നതിലും അശ്രദ്ധ കാണിക്കരുത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും മുടി ഷാംപൂ ചെയ്യണം.  മുടി കഴുകാൻ അധികം ചൂടുള്ള വെള്ളം  ഒരിയ്ക്കലും ഉപയോഗിക്കരുത്. 

 

ശരിയായ ഭക്ഷണം പല രോഗങ്ങളെയും അകറ്റുമെന്ന് നമുക്കറിയാം.  അതേപോലെ തന്നെ ആരോഗ്യമുള്ള മുടിയ്ക്ക് ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് ആവശ്യമാണ്.

വെള്ളം കുറച്ച് കുടിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.   ഒരു ദിവസം കുറഞ്ഞത്  8 ഗ്ലാസ് അല്ലെങ്കിൽ രണ്ടര മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കുക. തണുപ്പത്ത് ദാഹം കുറയുന്നതിനാല്‍,  വെള്ളം കുടിയ്ക്കാന്‍ നാം ശ്രദ്ധിക്കാറില്ല. 

ഇത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. തണുപ്പത്തും  ശരിയായ അളവിൽ വെള്ളം കുടിക്കുക.

മുടിയുടെ സംരക്ഷണത്തിന് നാട്ടു വൈദ്യങ്ങള്‍ പരീക്ഷിക്കാം.  താരന്‍ അകറ്റാന്‍  കടുകെണ്ണയില്‍ നാരങ്ങാ നീര് ഒഴിച്ച മിശ്രിതം പുരട്ടാം.  മുടി കൊഴിച്ചിലിന്  നെയ്യ് ചൂടാക്കി അതില്‍ ഗ്രാമ്പൂ  ഇട്ടശേഷം തണുക്കുമ്പോള്‍  മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. മുട്ട പുരട്ടുന്നതും മുടിയ്ക്ക് വളരെ നല്ലതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link