Winter mornings breakfast: ശൈത്യകാലത്ത് ഈ പ്രഭാതഭക്ഷണങ്ങൾ നിങ്ങൾക്ക് കൂടുതൽ ഊർജം നൽകും
പ്രതിരോധശേഷി വർധിപ്പിക്കുന്ന തുളസി ചായ സാധാരണ ചായയേക്കാൾ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തിളച്ച വെള്ളത്തിൽ ചായയും കുറച്ച് തുളസി ഇലകളും ചേർത്ത് ചായ തയ്യാറാക്കാം. അരിച്ചെടുത്ത ശേഷം അൽപം നാരങ്ങാനീരും ചേർക്കാവുന്നതാണ്.
മധുരക്കിഴങ്ങ് നിരവിധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങ് പുഴുങ്ങി അതിൽ കുരുമുളകും അൽപ്പം ഉപ്പും ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
സാധാരണ ഓംലെറ്റിന് പകരം പ്രഭാതഭക്ഷണത്തിന് കൂടുതൽ സംതൃപ്തി നൽകുന്ന ഒരു പറാത്ത ഉണ്ടാക്കി നോക്കാവുന്നതാണ്. ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കുന്നതിന് ഓംലറ്റ് പറാത്ത വളരെ നല്ലതാണ്.
മണി ചോളം വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. മണിച്ചോളം ഉപയോഗിച്ചുള്ള ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ് ജോവർ ചില്ല. ഇത് മികച് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പ്രഭാത ഭക്ഷണമാണ്.