Shani Dev Blessings: പുതുവർഷത്തിൽ ശനി കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

Mon, 01 Jan 2024-9:14 pm,

Newyear Horoscope 2024: ജ്യോതിഷത്തില്‍ ശനിയെ നീതിയുടെയും കര്‍മ്മത്തിന്റെയും ദാതാവാണെന്നാണ് പറയുന്നത്. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കും. 

 

നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ്. 2025 വരെ ഇവിടെ തുടരും. എന്നാല്‍ 2024 ലെ പുതുവര്‍ഷത്തില്‍ ശനിയുടെ അവസ്ഥയില്‍ ഒരു മാറ്റമുണ്ടാകും.  

ജ്യോതിഷ പ്രകാരം 2024 ല്‍ ശനിയുടെ ഉദയവും അസ്തമയവും വക്രഗതിയുമൊക്കെ നടക്കും.  അത്തരമൊരു സാഹചര്യത്തില്‍ 2024 ല്‍ ചില രാശിക്കാര്‍ക്ക് ശനി ഭാഗ്യം സമ്മാനിക്കും. 

ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകും. ശനി 2024 ഫെബ്രുവരി 11 മുതല്‍ 2024 മാര്‍ച്ച് 18 വരെ അസ്തമിക്കും. കൂടാതെ ജൂണ്‍ 29 മുതല്‍ 2024 നവംബര്‍ 15 വരെ ശനികുംഭത്തില്‍ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. 

മേടം (aries): 2024 ലെ ശനിയുടെ സ്ഥാനമാറ്റം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയില്‍ ശനി പതിനൊന്നാം ഭാവത്തിലാണ്. ഇതിലൂടെ ഇവർക്ക് പരിധിയില്ലാത്ത സമ്പത്ത് നേടാന്‍ കഴിയും. 

ഇടവം (Taurus): ഇടവം രാശിയില്‍ ശനി പത്താം ഭാവത്തില്‍ വരാന്‍ പോകുകയാണ്. പത്താം ഭാവം ഭാഗ്യത്തിന്റെയും കര്‍മ്മത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ 2024 ഇവർക്കും വളരെ നല്ലതായിരിക്കും. നിരവധി പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. 

കന്നി (Virgo): 2024 ൽ കന്നി രാശിക്കാരുടെ ജീവിതത്തില്‍ ശനി വളരെയധികം സന്തോഷം കൊണ്ടുവരും. ഈ രാശിയില്‍ ശനി ആറാം ഭാവത്തില്‍ ആയിരിക്കും.  കന്നി രാശിക്കാര്‍ക്ക് ഈ സമയം അവരുടെ കഠിനാധ്വാനത്തിന്റെ ഫലം നൽകും. സന്തോഷത്തിനും സമൃദ്ധിക്കും ഒപ്പം സമ്പത്തും വര്‍ധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്​) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link