Guru Chandra Yuti: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!
Gajakesari Yoga: ജ്യോതിഷമനുസരിച്ചു വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ഗജകേസരി യോഗം. ഈ 3 രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ മാറ്റം പലതരത്തിലുള്ള ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കും. ഇതിന്റെ ഫലം എല്ലാവരിലും വന്നുചേരും.
നാളെ അതായത് ജൂലൈ 2 ന് വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ഇടവത്തിലെ ഗജകേസരി യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിൽ ശുക്രന്റെ ആധിപത്യമുണ്ട്.
ഈ രാജയോഗത്തിലൂടെ മൂന്ന് രാശിക്കാർക്ക് ആകസ്മിക ധനേട്ടം, വരുമാനം എന്നിവയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ഗജകേസരി യോഗം ഇവർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ആത്മവിശ്വാസം വർധിക്കും, ജോലി ബിസിനസ് എന്നിവയിൽ നേട്ടമുണ്ടാകും, വരുമാനത്തിന്റെ പുതിയ സ്രോതസ് തെളിയും, ജീവിത പങ്കാളിക്കും പുരോഗതിയുണ്ടാകും.
തുലാം (Libra): ഈ രാജയോഗം ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ യോഗം ഉണ്ടാകുന്നത്. ഈ സമയം ഭാഗ്യം ഒപ്പമുണ്ടാകും, ധനനേട്ടമുണ്ടാകും, മത്സരങ്ങളിൽ വിജയം ഉണ്ടാകും.
മേടം (Aries): ഗജകേസരി യോഗം ഇവർക്ക് നൽകും രാജകീയ നേട്ടങ്ങൾ. ഈ യോഗം ഇവരുടെ ധന സംസാര ഭവനത്തിലാണ് സംഭവിക്കാൻ പോകുന്നത്. ഇതിലൂടെ മികച്ച നേട്ടങ്ങൾ ഇവർക്ക് സ്വന്തമാക്കാൻ കഴിയും ഒപ്പം ധനനേട്ടവും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)