Trigrahi Yoga: ത്രിഗ്രഹി യോഗം: ഇനി വെറും മണിക്കൂറുകൾ മാത്രം... ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

Sat, 18 May 2024-6:41 am,

Guru Surya Shukra Yuti: മെയ് 19 ന് നടക്കാൻ പോകുന്ന ശുക്ര സംക്രമണത്തോടെ ഇടവ രാശിയിൽ സൂര്യ-വ്യാഴ-ശുക്രൻ എന്നിവയുടെ കൂടിച്ചേരൽ ഉണ്ടാകും.  3 ഗ്രഹങ്ങളുടെ കൂടിച്ചേരൽ കാരണം ഈ രാജയോഗം രൂപം കൊള്ളുന്നതിലൂടെ ഇടവം, കന്നി, ധനു രാശിക്കാരുടെ ഭാഗ്യം തെളിയും.

Shukra Gochar 2024: ഇടവം, കന്നി, ധനു രാശിക്കാരുടെ സമയം വളരെക്കാലമായി ചില പ്രശ്നങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. ഇപ്പോഴിതാ അവരുടെ ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകളുടെ കാർമേഘങ്ങൾ അപ്രത്യക്ഷമാകാൻ പോകുകയാണ്. 

ശരിക്കും പറഞ്ഞാൽ ദേവഗുരു വ്യാഴവും സൂര്യനും ഇതിനകം ഇടവത്തിലുണ്ട്. ഇനി മെയ് 19 ന് രാവിലെ 8:43 ന് ശുക്രനും ഈ രാശിയിൽ പ്രവേശിക്കും. ഇതോടെ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുകായും അതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെടുകയും ചെയ്യും

ഇതിലൂടെ ഈ രാശിക്കാരുടെ എല്ലാത്തരം പ്രശ്നങ്ങളും ഇല്ലാതാക്കുക മാത്രമല്ല അവരുടെ സാമ്പത്തിക, സാമൂഹിക, ബൗദ്ധിക, രാഷ്ട്രീയ, ഭാഗ്യം എന്നിവയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. 

 

ഇടവം (Taurus):  വ്യാഴത്തിൻ്റെയും സൂര്യൻ്റെയും കൂടിച്ചേരലിനൊപ്പം ഈ രാശിയുടെ അധിപനായ ശുക്രനും ഇവിടെ വരുന്നു. ഇതിലൂടെ ആകർഷണം, ഊർജ്ജം, ഉന്നത പഠനം, കുട്ടികൾ, പങ്കാളി, ഭാഗ്യം എന്നിവയിൽ തിളങ്ങാൻ ശുക്രന് അവസരം ലഭിക്കും. ഇവർക്ക് ഈ സമയത്ത് ശുക്രന്റെ സ്പെഷ്യൽ അനുഗ്രഹമുണ്ടാകും, നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ സ്വാധീനിക്കും, നിങ്ങളുടെ ഇണയുടെ പുരോഗതിക്കുള്ള സമയമാണിത്

കന്നി (Virgo): പുതിയ വീട് വാങ്ങാൻ ഇവർക്ക് ഈ സമയം യോഗമുണ്ടാകും, സൂര്യൻ, ശുക്രൻ, വ്യാഴം എന്നിവയുടെ സംയോജനം കന്നി രാശിയിലെ വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കും, ഏതെങ്കിലും പരീക്ഷയുടെ ഫലം 19 ന് ശേഷം പ്രഖ്യാപിക്കുകയാണെങ്കിൽ അതിൽ ലഭിക്കുന്ന മാർക്ക് വിദ്യാർത്ഥികളെ അമ്പരപ്പിക്കും, രാഷ്‌ട്രീയരംഗത്ത് സജീവമായ ഈ രാശിക്കാർ ലാഭകരമായ സ്ഥാനത്തായിരിക്കും, ഈ സമയം വിയർക്ക് എം.എൽ.എ,  എം.പി. അല്ലെങ്കിൽ മന്ത്രിസ്ഥാനം ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

ധനു (Sagittarius):  ഈ സമയത്ത് ഇവർക്ക് പ്രമോഷനും ഇൻക്രിമെൻ്റും ലഭിക്കും. മൂന്ന് ഗ്രഹങ്ങളുടെ സ്വാധീനം മൂലം ഈ രാശിക്കാരുടെ പ്രവർത്തനങ്ങൾക്ക് ഊർജം ലഭിക്കും,  വിദേശയാത്രകൾ അല്ലെങ്കിൽ വിദേശനാണ്യം എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും, കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും, ജോലി ചെയ്യുന്ന ധനു രാശിക്കാർക്ക് മെയ് 19 ന് ശേഷം എപ്പോൾ വേണമെങ്കിലും സ്ഥാനക്കയറ്റം ലഭിക്കും, ഗ്രഹങ്ങളുടെ അനുയോജ്യതയുടെ ഈ സമയത്ത് ഈ രാശിക്കാർ സ്ഥാനക്കയറ്റത്തിനുള്ള ശ്രമങ്ങൾ തീവ്രമാക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link