Shukra Gochar 2023: ഇനി മണിക്കൂറുകൾ മാത്രം; ശുക്രന്റെ രാശിമാറ്റത്തോടെ സമ്പന്നരാകാൻ പോകുന്ന രാശികൾ ഇവയാണ്!
മേടം: ശുക്രൻ കർക്കടകത്തിലേക്ക് പ്രവേശിക്കുമ്പോൾ അത് മേടം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. മേടം രാശിക്കാർ ചെയ്യുന്ന ഏത് ജോലിയും എളുപ്പത്തിൽ വിജയിക്കും. പ്രമോഷൻ മാത്രമല്ല ശമ്പളവും കൂടും. കൂടാതെ ജോലിക്കായി കാത്തിരിക്കുന്നവർക്കും ഈ സമയം അനുകൂലമാണ്.
കർക്കടകം: കർക്കടക രാശിയിൽ ശുക്രൻ സംക്രമിക്കാൻ പോകുന്നതിനാൽ, ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കുമെന്ന് ജ്യോതിഷം പറയുന്നു. ഇർക്ക് ഭാവിയിൽ നല്ല ലാഭം ലഭിക്കും. കൂടാതെ, കഠിനാധ്വാനത്തിന് പ്രതിഫലം ലഭിച്ചെന്ന് വരില്ല. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം: ശുക്രന്റെ സംക്രമണം കാരണം, ഈ രാശിക്കാർക്ക് മെയ് 30 മുതൽ എല്ലാം ശുഭവാർത്തകളായിരിക്കും. ആഗ്രഹങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ കഴിയും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവർക്ക് ശുക്രന്റെ സംക്രമം മൂലം നല്ല നേട്ടങ്ങൾ ലഭിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും.
മീനം: മീനരാശിക്ക് ഈ സംക്രമം മൂലം സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ഭാവിയിൽ വലിയ നേട്ടങ്ങൾ ലഭിക്കും. ശുക്രന്റെ സംക്രമം മൂലം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധം കൂടുതൽ ദൃഢമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)