Women`s Day 2024: ദീപിക മുതല്‍ ആലിയ വരെ, ലോകമെമ്പാടും ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ബോളിവുഡ് നടികള്‍ ഇവരാണ്
ദീപിക പദുകോൺ ഇന്ത്യയിൽ മാത്രമല്ല രാജ്യാന്തര തലത്തിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദീപിക പദുകോൺ. 'പത്മാവത്' പോലുള്ള സിനിമകളിലെ താരത്തിന്‍റെ ശക്തമായ പ്രകടനവും മാനസികാരോഗ്യ അവബോധത്തിനായുള്ള പ്രവര്‍ത്തനങ്ങളും അവർക്ക് ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു.
ആലിയ ഭട്ട്
ആലിയ ഭട്ട് ഇന്ത്യൻ സിനിമയെ ആഗോളതലത്തില്‍ എത്തിച്ചു. ഇതിനുമുമ്പ്, ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ അവർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരുന്നു.
പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും തന്‍റെ മാജിക് കാട്ടി. ലോകസുന്ദരി പട്ടം നേടിയ ശേഷം ഹോളിവുഡിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി അവർ ഉയർന്നു. കഴിവും ആത്മവിശ്വാസവും ഒരു വ്യക്തിയെ എത്ര ഉയരങ്ങളില്‍ വേണെമെങ്കിലും എത്തിയ്ക്കാം എന്നതിന് തെളിവാണ് പ്രിയങ്കയുടെ ജീവിതം
പൂജ ഹെഗ്‌ഡെ
തന്‍റെ സൗന്ദര്യവും ശക്തമായ അഭിനയ പാടവവും കൊണ്ട് ഇന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പൂജ, 'മോഹൻജൊ ദാരോ', 'ഹൗസ്ഫുൾ 4' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അന്താരാഷ്ട്ര അംഗീകാരവും നേടിയിട്ടുണ്ട്.
സുസ്മിത സെൻ
മിസ് യൂണിവേഴ്സ് പട്ടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സുസ്മിത സെൻ. താരം അവരുടെ സൗന്ദര്യത്തിനും ബുദ്ധിശക്തിക്കും പേരുകേട്ടതാണ്. സിനിമയ്‌ക്കുള്ള അവളുടെ സംഭാവനയും നിസ്വാർത്ഥ പരിശ്രമവും അവരെ എല്ലായിടത്തും സ്ത്രീകൾക്ക് പ്രചോദനമാക്കുന്നു.