Jackfruit Benefits: ചക്കക്കുരുവിലുണ്ട് ബദാമിന്‍റെ അത്രതന്നെ പോഷണം!! ഗുണങ്ങള്‍ അറിയാം

Sat, 20 May 2023-6:42 pm,

ചക്ക പോലെതന്നെ അതിന്‍റെ കുരുവും പോഷക സമൃദ്ധമാണ്. സത്യത്തിൽ പഴത്തേക്കാൾ എത്രയോ മടങ്ങ്‌ പോഷകങ്ങളാണ് ചക്കക്കുരുവിൽ ഒളിഞ്ഞിരിക്കുന്നത്. ചക്കക്കുരുവിൽ തയാമിൻ, റൈബോഫ്ലേവിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന് നിങ്ങൾ കഴിക്കുന്ന ഏതൊരു ഭക്ഷണത്തെയും ഊർജ്ജമാക്കി മാറ്റാനുള്ള പ്രത്യേക കഴിവുണ്ട്.  കൂടാതെ ദഹനത്തിന് ഏറെ സഹായകമാണ് ചക്കയും ചക്കക്കുരുവും. 

 

ചക്കക്കുരു നമ്മുടെ കണ്ണിനും ചർമത്തിനും മുടിക്കുമെല്ലാം നൽകുന്ന ഗുണങ്ങൾ ഒട്ടും ചെറുതല്ല. സിങ്ക്, അയൺ കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ  അടങ്ങിയിട്ടുണ്ട്. 

 

ചക്കക്കുരുവിൽ ആന്‍റി മൈക്രോബയൽ ഫലങ്ങളുള്ള സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളുമായി പോരാടി ശരീരത്തിലെ മലിനീകരണം തടയാൻ സഹായിക്കുന്നു. ദഹനനാളത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനായി പരമ്പരാഗത ചികിത്സാ വൈദ്യങ്ങളിലും ഇതേപ്പറ്റിപറയുന്നുണ്ട്. 

വിളർച്ച തടയാൻ, ഒപ്പം സമ്മർദ്ദം കുറയ്ക്കാനും ചക്കക്കുരു സഹായകമാണ്.  ചക്കക്കുരു കഴിക്കുന്നത് വഴി നിങ്ങളുടെ ദൈനംദിന പോഷകാഹാര ഘടനയിലെ അയണിന്‍റെ കുറവ് പരിഹരിക്കാന്‍ സാധിക്കും.  ഇതുവഴി ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ ഹീമോഗ്ലോബിന്‍റെ അളവ് മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു. 

മാനസിക സമ്മർദ്ദമുള്ള വ്യക്തികള്‍ ചക്കക്കുരു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പതിവാക്കുക.  ചക്കക്കുരുവിൽ പ്രോട്ടീനുകളും മറ്റ് മൈക്രോ ന്യൂട്രിയന്റുകളും കൂടുതലായി അടങ്ങിയിരിക്കുന്നു, ഇത്  മസ്തിഷ്ക പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് മാനസിക നിലയെ ശാന്തമാക്കുവാൻ സഹായിക്കും 

നമ്മുടെ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ പോഷകമാണ് വിറ്റാമിൻ എ. വിറ്റാമിൻ എ, ധാതുക്കൾ എന്നിവ  ഏറ്റവും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് ഓരോ ചക്കക്കുരുവിലും..!!  ഭക്ഷണക്രമത്തിൽ ചക്കക്കുരു ഉൾപ്പെടുത്തുന്നത് വഴി പ്രായമാകുമ്പോൾ ഉണ്ടാവുന്ന തിമിരത്തില്‍ നിന്ന് ഒരു പരിധി വരെ രക്ഷപെടാനാകും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link