Trigrahi Yoga: വർഷങ്ങൾക്ക് ശേഷം മൂന്ന് ഗ്രഹങ്ങൾ ഒരേരാശിയിൽ; ലഭിക്കും ബമ്പർ നേട്ടങ്ങൾ
പഞ്ചാംഗമനുസരിച്ച് ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുമ്പോഴാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. തിരുവെഴുത്തുകളിൽ ഈ ത്രിഗ്രഹി യോഗം വളരെ അപൂർവമായി മാത്രം കാണുന്ന ഒന്നാണ്.
ജ്യോതിഷ പ്രകാരം 2023 ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ചിങ്ങ രാശിയുടെ അധിപൻ സൂര്യനാണ്. സൂര്യന്റെ ഈ രാശിയിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോജനമുണ്ടാകുന്നു. ഇതിലൂടെയാണ് ചിങ്ങത്തിൽ ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം 50 വർഷങ്ങൾക്ക് ശേഷമാണ് ഈ സംയോജനം നടന്നിരിക്കുന്നത്. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നമുക്ക് നോക്കാം...
മേടം (Aries): ചിങ്ങം രാശിയിൽ രൂപപ്പെട്ടിരിക്കുന്ന ത്രിഗ്രഹ യോഗം മേട രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. എല്ലാവരോടും സഹകരണം ഉണ്ടാകും ഒപ്പം ഓഫീസിലെ സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും.കൂടാതെ ജോലിയിലും ബിസിനസ്സിലും വൻ സാമ്പത്തിക നേട്ടവുമുണ്ടാകും.
കുംഭം (Aquarius): ചിങ്ങം രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം കുംഭ രാശിക്കാർക്കും അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് അപൂർണ്ണമായ ജോലികൾ പൂർത്തിയാക്കാൻ കഴിയും. ഈ സമയം ധന ലാഭമുണ്ടാകും. അതിനാൽ നിങ്ങളുടെ ജോലി മെച്ചപ്പെടും. ഇത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. എങ്കിലും നിങ്ങൾ പങ്കാളിത്തത്തോടെ ബിസിനസ് നടത്തുകയാണെങ്കിൽ ജാഗ്രത ആവശ്യമാണ്. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും.
ചിങ്ങം (Leo): ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോഗം ചിങ്ങം രാശിയിലാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ സമയം ചിങ്ങം രാശിക്കാർക്ക് വിശേഷ ഫലങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷം വരും, ദാമ്പത്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും സന്തോഷം ഉണ്ടാകും, ബിസിനസിൽ ലാഭത്തിന് സാധ്യത.
തുലാം (Libra): ത്രിഗ്രഹങ്ങളുടെ ഈ അപൂർവ സംയോഗം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് തുലാം രാശിക്കാർക്ക് പ്രശ്നങ്ങളിൽ നിന്നും മുക്തി ലഭിക്കും ഇതോടൊപ്പം നിങ്ങൾക്ക് ധനലാഭമുണ്ടാക്കും. വരുമാനം വർദ്ധിക്കുന്നതിനും ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശക്തമായ സാധ്യതയുണ്ട്. കുടുംബത്തിൽ ചില നല്ല വാർത്തകൾ ലഭിക്കും. ഇതോടൊപ്പം നേരത്തെയുള്ള വിവാഹത്തിനുള്ള സാധ്യതകളും സൃഷ്ടിക്കപ്പെടുന്നുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)