Summer Holiday Tips: ചൂടുകാലമെത്തി, ഒരു അടിപൊളി ഹിൽ സ്റ്റേഷൻ ടൂര്‍ പ്ലാന്‍ ചെയ്താലോ?

Tue, 22 Mar 2022-1:42 pm,

ബിർ ബില്ലിംഗ്, ഹിമാചൽ പ്രദേശ്   ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗ് ഇന്ത്യയിലെ ഏറ്റവും മനോഹരമായതും മികച്ചതുമായ  പാരാഗ്ലൈഡിംഗ് സ്ഥലങ്ങളിൽ ഒന്നാണ്. നിങ്ങൾക്ക് സാഹസികത ഇഷ്ടമാണെങ്കിൽ തീർച്ചയായും ബിർ ബില്ലിംഗ് സന്ദർശിക്കൂക. വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെയും സാഹസികത ഇഷ്ടപ്പെടുന്നവരുടെയും പ്രവാഹമാണ് ഇവിടെയ്ക്ക്....  കാലാവസ്ഥ ആസ്വദിക്കാനും, അവധിക്കാലം ചിലവഴിക്കാനും മികച്ച സ്ഥലമാണ്  ബിർ ബില്ലിംഗ്

മണാലി, ഹിമാചൽ പ്രദേശ്

വിനോദസഞ്ചാരികളുടെ പറുദീസയാണ് മണാലി.  വളരെ റൊമാന്‍റിക് ആയ മണാലിയില്‍ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളായ  കുളുവിലേക്കും മാണ്ടിയിലേക്കും യാത്ര പോകാം.  ഹിമാചൽ പ്രദേശ് ശൈത്യകാലത്തും വേനൽക്കാലത്തും വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സംസ്ഥാനമാണ്.  ഈ വേനൽക്കാലത്ത് നിങ്ങൾ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീർച്ചയായും മണാലിയിലേക്ക് പോകുക.  മണാലി യിലെ "വേനല്‍ക്കാലം" ആസ്വദിക്കുക..... 

ധനോൽട്ടി,  ഉത്തരാഖണ്ഡ്

പ്രശസ്തമായ ഒരു ഹിൽ സ്റ്റേഷനാണ് ധനോൽട്ടി.  ഈ സ്ഥലത്തിന്‍റെ പ്രകൃതി ഭംഗി നിങ്ങളുടെ ഹൃദയം കീഴടക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  ഉയർന്ന പർവതങ്ങളും പൈൻ, ദേവദാരു മരങ്ങളും ഈ പ്രദേശത്തിന്‍റെ മാത്രം പ്രത്യേകതയാണ്.  ക്യാമ്പിംഗിനും മറ്റ് സാഹസിക വിനോദങ്ങൾക്കും വളരെ നല്ല സ്ഥലമാണ് ധനോൽട്ടി. സുർക്കണ്ഡ ദേവി ക്ഷേത്രം, ദശാവതാർ ക്ഷേത്രം, ദിയോഗർ കോട്ട തുടങ്ങിയ സ്ഥലങ്ങളും നിങ്ങള്‍ക്ക് ഇവിടെ സന്ദർശിക്കാം.

ഗുല്‍മാര്‍ഗ് , ജമ്മു കശ്മീർ

ജമ്മു-കശ്മീരിലെ ഏറ്റവും മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് ഗുൽമാർഗ്. ഈ പ്രദേശത്തിന്‍റെ ഭംഗി ഇതിനെ ഭൂമിയുടെ സ്വർഗ്ഗം എന്നും വിളിക്കാന്‍ പ്രേരിപ്പിക്കുന്നു.  ചരിത്രം പരിശോധിച്ചാല്‍ അറിയാം, മുഗൾ ചക്രവർത്തിയായ ജഹാംഗീർ അവധിക്കാലം ചെലവഴിക്കാൻ പലപ്പോഴും ഗുൽമാർഗിൽ എത്തിയിരുന്നു. ജഹാംഗീർ ഇവിടെ 21 ഇനം പൂക്കളുടെ പൂന്തോട്ടം നട്ടുപിടിപ്പിച്ചിരുന്നുവെന്നും ചരിത്രം പറയുന്നു.  ഈ സ്ഥലത്തിന്‍റെ സൗന്ദര്യം ലോക പ്രശസ്തമാണ്..... 

നൈനിറ്റാൾ, ഉത്തരാഖണ്ഡ്

വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ഉത്തരാഖണ്ഡിലെ മനോഹരമായ ഹിൽ സ്റ്റേഷനാണ്  നൈനിറ്റാൾ.  ൽഹിയിൽ നിന്ന് 5-6 മണിക്കൂർ യാത്ര ചെയ്താൽ നൈനിറ്റാളിലെത്താം. ഇവിടെ നിങ്ങള്‍ക്ക് നൈനാ ദേവി ക്ഷേത്രം സന്ദർശിക്കാം, നൈനി ബോട്ടിംഗ് നടത്താം,  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link