Malayalam Astrology: ഇവർക്കിനി പുതിയ ജോലി ലഭിക്കും, ശമ്പളം വർദ്ധിക്കും, സൂര്യഗ്രഹണത്തിന് മുൻപ് ഇത്രയും ഭാഗ്യം
2024-ലെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 8-ന് നടക്കും. മീനരാശിയിലാണ് ഗ്രഹണം. ഗ്രഹണത്തിന് 2 ദിവസം മുമ്പ് ശനി പൂർവ്വ ഭാദ്രപദ നക്ഷത്രത്തിൽ പ്രവേശിക്കും. നീതിയുടെ ദേവനായ ശനി വ്യാഴത്തിൻ്റെ രാശിയിലേക്ക് പ്രവേശിക്കുന്നതും ഏതാനും മണിക്കൂറുകൾക്ക് ശേഷം സൂര്യഗ്രഹണം സംഭവിക്കുന്നതും വളരെ മികച്ച കാലത്തിൻറെ ലക്ഷണമായേക്കാം.
ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ഈ മാറ്റങ്ങൾ എല്ലാ രാശികളെയും ബാധിക്കും. ഇവർക്ക് കരിയറിൽ വലിയ നേട്ടങ്ങൾ ലഭിക്കും. പുതിയ ജോലി, ശമ്പള വർദ്ധന, സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. ആർക്കൊക്കെ ഈ രാശിമാറ്റം വളരെ ശുഭകരമാകുമെന്ന് നോക്കാം.
മേടം രാശിക്കാർക്ക് തങ്ങളുടെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകൾ ഉണ്ടാകും. ധാരാളം പണം സമ്പാദിക്കും. കരിയറിൽ വലിയ നേട്ടമുണ്ടാക്കുന്ന സമയമാണിത്. ജീവിതത്തിൽ പല സന്തോഷങ്ങളും ഒന്നിനുപുറകെ ഒന്നായി വരും. നിക്ഷേപത്തിന് അനുകൂലമായ സമയം.
ഇടവം രാശിക്കാർക്ക് ഇക്കാലയളവ് ശുഭകരമായിരിക്കും. ഇഷ്ടമുള്ള ജോലി ലഭിക്കും. ശമ്പളത്തിൽ വർധനയുണ്ടാവും.വ്യവസായികൾക്ക് നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ ഉയർച്ചയുണ്ടാവുന്ന സമയമാണിത്. എല്ലാ ജോലികളും പൂർത്തിയാക്കും. ഇതിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം അനുഭവപ്പെടും.
മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം സമൂഹത്തിൽ ബഹുമാനവും ലഭിക്കും. ഏതെങ്കിലും വിധത്തിൽ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. വരുമാന വർദ്ധനവിന് സാധ്യതയുണ്ട്. പുതിയ ചില ജോലികൾ തുടങ്ങാം. നിങ്ങളുടെ ഏത് ആഗ്രഹവും പൂർത്തീകരിക്കപ്പെടുന്ന കാലമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)