Malayalam Astrology: ഏപ്രിൽ 1 വരെ ഈ രാശി ചിഹ്നങ്ങൾ സമ്പന്നമായിരിക്കും, പല വിധത്തിലും ഗുണകരമായൊരു കാലം

Wed, 21 Feb 2024-6:34 am,

ജ്യോതിഷത്തിൽ ഒരു സുപ്രധാന മാറ്റം സംഭവിക്കാൻ പോവുകയാണ്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ അതിൻറെ ചലനം മാറ്റാൻ പോവുകയാണ്. ഏപ്രിൽ-1 വരെ നേരായ ദിശയിലായിരിക്കും ബുധൻ.

ഏപ്രിൽ 2 മുതൽ ബുധൻ വിപരീത ചലനത്തിലായിരിക്കും. ഇത് വഴി ചില രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഏത് രാശിക്കാർക്കാണ് ഇത് വഴി പ്രയോജനം ലഭിക്കാൻ പോകുന്നതെന്ന് പരിശോധിക്കാം.

 

വൃശ്ചികം രാശിക്കാർക്ക് ബുധന്റെ സഞ്ചാരത്തിൽ നിന്നും പ്രയോജനം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. മാതാപിതാക്കളുമായുള്ള ബന്ധത്തിലും മാറ്റങ്ങളുണ്ടാവും. ബിസിനസിൽ ലാഭത്തിന് സാധ്യതയുണ്ട്. എന്നാൽ  പ്രണയകാര്യങ്ങൾക്ക് വളരെ ശുഭകരമായി കാണുന്നില്ല. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

മകരം രാശിക്കാർക്ക് ബുധന്റെ ചലനം വഴി നേട്ടം കൈവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും അനാവശ്യ ചെലവുകൾ ഒഴിവാക്കണം. കുടുംബത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. പങ്കാളിയുമായി തർക്കമുണ്ടാകാം. ആരോഗ്യം മെച്ചപ്പെടുകയും ബിസിനസിലെ തർക്കങ്ങൾ അവസാനിക്കുകയും ചെയ്യും.

കന്നിരാശിക്ക് ബുധൻറെ ചലനം വഴി ആത്മവിശ്വാസം വർദ്ധിപ്പിക്കും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ നിങ്ങളുടെ ആത്മവിശ്വാസം വഴി അവയെ മറികടക്കാം. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാം. ബിസിനസിൽ ലാഭത്തിനുള്ള അവസരങ്ങൾ കൈവരും. ഒരു യാത്രക്ക് വേണമെങ്കിൽ നിങ്ങൾക്ക് പദ്ധതിയിടാം. കുഞ്ഞിന്റെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്. ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link