World Introvert Day: നീ ഇൻട്രൊവർട്ട് ആണോ? ഈ ചോദ്യം കേട്ട് മടുത്തോ; പവർ തിരിച്ചറിയൂ, ലോകത്തെ മാറ്റിമറിച്ച ഇവരും അന്തർമുഖർ തന്നെ!

Thu, 02 Jan 2025-1:13 pm,

എക്കാലത്തെയും പ്രശസ്തനായ ശാസ്ത്രജ്ഞരിൽ ഒരാളാണ് ആൽബർട്ട് ഐൻസ്റ്റീൻ. പൊതുവേ ഒരു അന്തർമുഖനായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

ചരിത്രത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായ സർ ഐസക് ന്യൂട്ടണും ഒരു ഇൻട്രൊവർട്ട് ആയിരുന്നു. അദ്ദേഹത്തിന്റെ ഗുരുത്വാകർഷണ, ചലന നിയമങ്ങളെല്ലാം ഏറെ പ്രസിദ്ധമാണ്. 

മൈക്രോസോഫ്റ്റിൻ്റെ സ്ഥാപകനും അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയുമാണ് ബിൽ ഗേറ്റ്‌സ്. 1987 മുതൽ ഫോർബ്‌സിൻ്റെ ശതകോടീശ്വരൻ പട്ടികയിൽ ഇടംപിടിച്ച ബിൽഗേറ്റ്സും ഒരു അന്തർമുഖൻ തന്നെ. 

 

ഫെയ്സ്ബുക്കിന്റെയും അതിൻ്റെ മാതൃ കമ്പനിയായ മെറ്റയുടെയും സഹസ്ഥാപകനായ മാർക്ക് സക്കർബർഗ് അറിയപ്പെടുന്ന ബിസിനസുകാരനും പ്രോഗ്രാമറുമാണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാളായ സക്കർബർഗും ഒരു അന്തർമുഖനാണ്. 

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയും ഒരു അന്തർമുഖനായിരുന്നുവെന്ന് ചരിത്രം പറയുന്നു, പ്രത്യേകിച്ച് ബാല്യക്കാലത്ത്.  ലജ്ജയിൽ ശക്തി കണ്ടെത്തിയ ഒരു ക്ലാസിക് അന്തർമുഖനായി അദ്ദേഹം പലപ്പോഴും ബഹുമാനിക്കപ്പെടുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link