Vows To Be Mother Of 105 Kids: ഒന്നും രണ്ടുമല്ല 105 കുട്ടികളെങ്കിലും വേണമെന്ന വാശിയില്‍ ഒരു യുവതി...! 23കാരിയ്ക്ക് ഇതുവരെ ജനിച്ചത്‌ 11 കുട്ടികള്‍..!!

Thu, 29 Jul 2021-5:19 pm,

ലോകരാജ്യങ്ങള്‍  population എന്ന വലിയ  ആഗോള  പ്രശ്നമോര്‍ത്ത് ആകുലപ്പെടുമ്പോള്‍ 105 കുട്ടികളെങ്കിലും വേണമെന്ന വാശിയില്‍ ഒരു യുവതി.  23 കാരിയായ  റഷ്യന്‍ യുവതിയാണ് ഈ ശപഥവുമായി മുന്നോട്ടു നീങ്ങുന്നത്‌.

23കാരിയായ ഈ യുവതിയാണ് താരം. 105 കുട്ടികളെങ്കിലും വേണമെന്ന അവരുടെ  പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഈ യുവതിയ്ക്ക്  ഇപ്പോള്‍ 11 കുട്ടികളാണ് ഉള്ളത്.   

 

11 കുട്ടികളുടെ അമ്മയായ അവര്‍ എല്ലാ കുട്ടികളെയും ഏറെ സ്നേഹത്തോടെ പരിപാലിക്കുന്നു.  യുവതിയുടെ ഭർത്താവും ഉദ്യമത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്....!! 

 

23കാരിയായ ക്രിസ്റ്റീന ഇപ്പോള്‍ 11 കുട്ടികളുടെ അമ്മയാണ്. താന്‍ തീര്‍ച്ചയായും  105 കുട്ടികളുടെ അമ്മയാകുമെന്നാണ്   ക്രിസ്റ്റീന പറയുന്നത്.   കൂടാതെ, തനിയ്ക്കുവേണ്ടി ഗര്‍ഭം ധരിക്കാന്‍ തയാറായ യുവതികളെ  കണ്ടെത്തിയതായും അവര്‍ പറഞ്ഞു. 

ക്രിസ്റ്റീനയുടെ ഭര്‍ത്താവ്   ഗൈലിപ് ഒരു  ബിസിനസുകാരനാണ്. 56 വയസുള്ള ഇയാള്‍ ഭാര്യയുടെ തീരുമാനത്തില്‍ ഏറെ  സന്തുഷ്ടനും സാന്തോഷവാനുമാണ്.  ക്രിസ്റ്റീനയ്ക്ക് പൂര്‍ണ്ണ പിന്തുണ അദ്ദേഹം നല്‍കുന്നുണ്ട്.  11 കുട്ടികളില്‍  മൂത്തയാളായ വികയ്ക്ക് മാത്രമാണ് അവര്‍ ജന്മം നല്‍കിയത്. വികയ്ക്ക്  പ്രായം 6 വയസന്. ബാക്കി 10 കുട്ടികളേയും അവര്‍ ദത്തെടുക്കുകയായിരുന്നു.   കുട്ടികളെകൊണ്ട് നിറഞ്ഞ വീടാണ് അവര്‍ക്ക്  ഇഷ്ടമെന്നും  ക്രിസ്റ്റീന പറയുന്നു....!! 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link