Brahmacharini Worship: ദുർഗ്ഗാ ദേവിയുടെ ബ്രഹ്മചാരിണി ഭാവം; ആരാധിക്കാം, ദോഷങ്ങളകറ്റും
ഹിമവാന്റെ പുത്രിയായി ജനിച്ച പാർവതി ദേവി ശിവപത്നിയാകുന്നതിനായി നാരദമുനിയുടെ നിർദേശപ്രകാരം കഠിന തപസ്സനുഷ്ഠിച്ചതിനാലാണ് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചത്. ബ്രഹ്മചാരിണി ആയിരം വർഷം പഴങ്ങളും പൂക്കളും പച്ചക്കറികളും ഭക്ഷിക്കുകയും നൂറ് വർഷം മണ്ണിൽ മാത്രം ജീവിക്കുകയും ചെയ്തുവെന്ന് ഗ്രന്ഥങ്ങൾ പറയുന്നു. വെയിലും മഴയും സഹിച്ചുള്ള ദേവിയുടെ തപസിൽ മഹാദേവൻ പ്രസാദിച്ചില്ല. ശേഷം ഒരില പോലും ഭക്ഷിക്കാതെ കഠിന തപസാണ് ദേവി അനുഷ്ഠിച്ചത്. ഇല പോലും ഭക്ഷിക്കാതെ തപസ് അനുഷ്ഠിച്ചതിനാൽ അപർണ എന്ന നാമധേയവും ദേവിക്ക് ലഭിച്ചുവെന്നാണ് ഐതിഹ്യം.
ബ്രഹ്മചാരിണി ദേവിയുടെ കൃപയാൽ ഒരു വ്യക്തി പ്രശ്‌നങ്ങളെ ഭയപ്പെടാതെ അവയെ ദൃഢമായി നേരിടാൻ പ്രാപ്തനാകുന്നു. പഠനത്തിൽ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ബ്രഹ്മചാരിണി ദേവിയെ ആരാധിക്കുന്നതോടെ പരിഹാരമുണ്ടാകും. മംഗല്യതടസ്സം നീങ്ങുന്നതിനും ദേവിയെ പ്രാർഥിക്കുന്നത് ഉത്തമമാണ്. ദേവിയുടെ ആരാധിക്കുന്ന ഭക്തർക്ക് ആത്മവിശ്വാസവും സന്തോഷവും ലഭിക്കും.
ബ്രഹ്മചാരിണി ദേവി സ്തുതി -
യാ ദേവീ സര്‍വ്വ ഭൂതേഷു മാ ബ്രഹ്മചാരിണി രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ