Yamaha Movie: ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്നു; `യമഹ`യുടെ ചിത്രീകരണം തുടങ്ങി

Mon, 28 Oct 2024-3:46 pm,

അന്തരിച്ച പ്രശസ്ത സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ പൂജ നടന്നത്. 

 

സുധി ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. 

 

ബാംഗ്ലൂർ, കായംകുളം, ഹരിപ്പാട്, മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

 

പ്രമുഖ ടിവി അവതാരകനും പ്രഭാഷകനുമായ ഹരി പത്തനാപുരം, തോമസ് കുരുവിള, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂർ, നെപ്ട്യൂൺ സുരേഷ്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ, സുരേഷ് സുബ്രഹ്മണ്യൻ, ഷെജിൻ, ആൻസി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്, കൃഷ്ണപ്രിയ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

 

ഛായാ​ഗ്രഹകൻ-നജീബ് ഷാ, ഗാനരചന-ശ്രീകുമാർ നായർ, സംഗീതം-രതീഷ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-സുധീഷ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജിറിസ. കലാസംവിധാനം ലാലു തൃക്കുള,. മേക്കപ്പ് സുബ്രു തിരൂർ, സ്റ്റിൽസ്-അജേഷ് ആവണി, അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ, അജികുമാർ മുതുകുളം. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link