Yami Goutham: ചർമ്മ പ്രശ്നത്തെക്കുറിച്ച് മനസ് തുറന്ന് യാമി ഗൗതം

Thu, 14 Oct 2021-6:41 pm,

തന്റെ ചര്‍മ്മത്തെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി യാമി ഗൗതം. ‘കെരാറ്റോസിസ് പിലാരിസ് എന്ന രോഗമാണ് തനിക്കുള്ളതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യാമി തുറന്നു പറഞ്ഞിരിക്കുന്നത്

കൗമാരക്കാലം മുതല്‍ താന്‍ ഈ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നതെന്ന് യാമി പറയുന്നു

ചര്‍മ്മം കെരാറ്റിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. 

കൈകളിലും തുടകളിലും മുഖത്തുമൊക്കെയാണ് ഇവ കൂടുതലും കാണുന്നത്.

അതേ സമയം വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയോടുള്ള ഭയവും അരക്ഷിതാവസ്ഥയും മാറിയെന്ന് താരം പറയുന്നു. 

 

പൂര്‍ണമനസ്സോടെ കുറവുകളെ സ്‌നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്നും യാമി പറയുന്നു. 

ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള തന്റെ ചിത്രങ്ങളിലുള്ള പാടുകള്‍ മറയ്ക്കാന്‍ എഡിറ്റു ചെയ്യുന്നതിനിടെയാണ് ഈ അവസ്ഥയെ കുറിച്ച് തുറന്നു പറയാന്‍ താരം തീരുമാനിച്ചത്. ചര്‍മ്മത്തിലെ പാടുകള്‍ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് അഴകളവുകള്‍ക്കൊത്ത് വെയ്ക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമാണ് എന്നാണ് തരം കുറിച്ചത് 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link