Yashika Aannand | അപകടത്തിൽ പെട്ട് മരണത്തോട് മല്ലടിച്ച് കിടന്ന കിടക്കയിൽ തിരിച്ച് വരവിന്റെ പാതയിൽ നടി യാഷിക ആനന്ദ്, കാണാം ചിത്രങ്ങൾ
ജൂലൈ 25ന് രാവിലെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു നടി യാഷിക ആനന്ദ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു എന്ന്. പുലർച്ചെ ഒരു മണിക്ക് ചെന്നൈ ഇസിആർ റോഡിൽ വെച്ചായിരുന്നു അപകടം. നടി ഗുരുതരമായി പരിക്കേറ്റെന്നു സഹൃത്ത് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.
ശേഷം മൂന്ന് മാസത്തോളം മരണത്തോട് മല്ലടിച്ചാണ് കിടക്കയിൽ നിന്ന് യാഷിക മെല്ലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയത്.
നടി തന്നെ തന്റെ തിരിച്ച് വരവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കവെച്ചിട്ടുണ്ട്.
തമിഴ് നാട്ടിലെ പ്രമുഖ മോഡലും നടിയുമായ യാഷിക ധ്രുവങ്ങൾ പതിനാറ് എന്ന റഹ്മാൻ ചിത്രത്തിലൂടെ ശ്രദ്ധേയമാകുന്നത്. കാവലൈ വേണ്ടം, വിജയ്ദേവർകോണ്ട ചിത്രം നോട്ട, ഇരുട്ട് അറയിൽ മുറട്ടു കുത്തു എന്നീ സിനമകളിലാണ് യാഷിക ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത്.
കമൽ ഹാസൻ അവതരിപ്പിക്കുന്ന തമിഴ് ബിഗോ ബോസ് സീസൺ 2ലെ മത്സരാർഥിയായിരുന്നു യാഷികാ.