Yoga For Diabetes: പ്രമേഹം നിയന്ത്രിക്കാം, ഈ 5 യോഗാസനങ്ങള്‍ പരീക്ഷിക്കൂ

Mon, 20 Jun 2022-10:37 pm,

മർജാരിയാസന  ( Marjariasana)    മുട്ടുകുത്തി, ശരീരം മുന്നോട്ട് നീട്ടി കൈകൾ തറയിൽ വയ്ക്കുക.  പാദങ്ങൾ ചെറുതായി അകറ്റി നിർത്താം.  ശ്വസിക്കുക, മുകളിലേക്ക് ആവുന്നത്ര നോക്കാൻ ശ്രമിക്കുക നിങ്ങളുടെ നട്ടെല്ല് അല്പം വളയ്ക്കുക.

അധോ മുഖി മർജാരി ആസന (Adho Mukhi Marjari Asana)

മുട്ടുകുത്തി, ശരീരം മുന്നോട്ട് നീട്ടി കൈകൾ തറയിൽ വയ്ക്കുക. പാദങ്ങൾ ചെറുതായി അകറ്റി നിർത്താം.  നിങ്ങളുടെ താടി നെഞ്ചിലേക്ക് മുട്ടിക്കുക. നിങ്ങളുടെ നാഭി മേഖലയിൽ നോട്ടം കേന്ദ്രീകരിക്കുക. 

പശ്ചിമോട്ടനാസനം (Paschimottanasana) 

തറയില്‍ കാലുകൾ മുന്നോട്ട് നീട്ടിയിരിയ്ക്കുക, നടുവ് വളച്ച്  കാലിന്‍റെ വിരലുകളില്‍ പിടിയ്ക്കാന്‍ ശ്രമിക്കുക.  നിങ്ങളുടെകൈമുട്ടുകള്‍  ചെറുതായി വളഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ഗർഭിണികൾ സ്ലിപ്പ് ഡിസ്ക് സംഭവിച്ചവര്‍,  ആസ്ത്മ ഉള്ളവര്‍ അൾസർ രോഗികൾ   എന്നിവര്‍  പശ്ചിമോട്ടനാസനം ഒഴിവാക്കണം.

അദോമുഖി സ്വനാസനം (Adomukhi Svanasana) 

മുട്ട് വളയ്ക്കാതെ കൈകള്‍ മുന്നോട്ട് വളച്ച് നിലത്ത് തൊടുക. നിങ്ങളുടെ ശരീരം ചിത്രത്തില്‍ കാണുന്നതുപോലെ  ഒരു വിപരീത 'V' ആകൃതിയിൽ ആക്കുക. 

ബാലാസന (Balasana)

 മുട്ടുകുത്തി ഇരിക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത് കൈകൾ തലയ്ക്ക് മുകളിൽ ഉയർത്തുക, ശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട് ശരീരത്തിന്‍റെ മുകള്‍ഭാഗം മുന്നോട്ട് വളയ്ക്കുക. നിങ്ങളുടെ നെറ്റി തറയിൽ തൊടുക. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link