സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താരതമ്യേന കൂടുതല്‍ കാലം ജീവിയ്ക്കുന്നതിന്‍റെ മുഖ്യ കാരണം Sex Hormones...!!

Tue, 13 Jul 2021-6:04 pm,

University of Southern Denmark-ലെ അസോസിയേറ്റ് പ്രൊഫസര്‍  വിർജീനിയ സരുല്ലി  (Virginia Zarulli) പറയുന്നത് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ശരാശരി പ്രായം പുരുഷന്മാരേക്കാൾ കൂടുതലാണെന്നാണ്.    ഈ വിഷയത്തില്‍ പഠനം നടത്തിയ അവര്‍ അതിന്‍റെ  കാരണവും കണ്ടെത്തി. 

ആയുര്‍ ദൈഘ്യത്തില്‍ വ്യത്യസം ഉണ്ടാവുന്നതിന്  രണ്ട് വലിയ കാരണങ്ങള്‍ അവര്‍ കണ്ടെത്തി.  ഈ രണ്ടു കാരണങ്ങളും  ജൈവശാസ്ത്രപരമാണ് എന്നാണ് അവര്‍ നടത്തിയ പഠനനങ്ങള്‍ പറയുന്നത്.  

 ആയുര്‍ ദൈഘ്യത്തിലെ വ്യത്യസത്തിനുള്ള  മുഖ്യ  കാരണമായി  അവര്‍ ചൂണ്ടിക്കാട്ടുന്നത്   ലൈംഗിക ഹോർമോണുകളിലെ (Sex hormones) വ്യത്യാസമാണ്. 

സാധാരണയായി ഈസ്ട്രജൻ  (Estrogen) ഹോര്‍മോണ്‍ മൂലം സ്ത്രീകള്‍ക്ക് പല    രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. ഹൃദയ സംബന്ധിയായ അസുഖങ്ങളില്‍നിന്നുപോലും  ഈസ്ട്രജൻ രക്ഷിക്കുന്നു.  

ചില ജനിതക ഘടകങ്ങളും  ആയുര്‍ ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക  പങ്കുവഹിക്കുന്നു.  മനുഷ്യനില്‍ രണ്ട്  ലൈംഗിക ക്രോമസോമുകളുണ്ട് -  X & Y . സ്ത്രീകളില്‍  XX ക്രോമസോമുകളും പുരുഷന്മാരില്‍  XY ക്രോമസോമുകളുമാണ് ഉള്ളത്.  സ്ത്രീകളിലെ XX ക്രോമസോമുകളിൽ അധിക ജനിതക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് Harmful mutation നില്‍നിന്നും  സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link