Interesting: Maggi യ്ക്ക് എങ്ങനെ ഈ പേര് ലഭിച്ചു? എങ്ങനെ ഇത്രയും ജനപ്രിയ ബ്രാൻഡ് ആയി, അറിയാം..!
ഇന്ത്യൻ വിപണിയിൽ മാഗി (Maggi) എത്തിയിട്ട് ഇപ്പോൾ 37 വർഷമായിരിക്കുകയാണ്. 1984 ൽ വിപണിയിലെത്തിയ മാഗി ഒരിക്കൽപോലും വിചാരിച്ചു കാണില്ല തനിക്ക് ഇത്രയധികം സ്നേഹം ലഭിക്കുമെന്ന്. മാഗിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കമ്പനിയാണ് നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് (Nestle India Limited). മിനിറ്റുകൾക്കുള്ളിൽ തയ്യാറാവുന്ന മാഗിയെ എല്ലാവരും ഇഷ്ടപ്പെടുന്നു. 1947 ൽ 'Maggi' എന്ന ബ്രാൻഡ് സ്വിസ് കമ്പനിയായ നെസ്‌ലുമായി ലയിപ്പിച്ചു. അന്നുമുതൽ ഇന്നുവരെ നെസ്‌ലെയുടെ ഏറ്റവും ജനപ്രിയ ബ്രാൻഡായി മാഗി തുടരുന്നു. പരസ്യത്തിനായി നെസ്‌ലെ ഇന്ത്യ 100 കോടി രൂപ ചെലവഴിക്കുന്നു, അതിൽ ഏറ്റവും കൂടുതൽ വിഹിതം മാഗിയുടേതാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളിലൊന്നായ മാഗി യഥാർത്ഥത്തിൽ പ്രശസ്ത സ്വിസ് കമ്പനിയായ നെസ്‌ലെയുടെ ഒരു അസോസിയേറ്റ് ബ്രാൻഡാണ്. പക്ഷേ മിക്കവരും നെസ്‌ലെയേക്കാളും യഥാർത്ഥ ബ്രാൻഡായി മാഗിയെയാണ് കണക്കാക്കുന്നത്.
മാഗി ജനിച്ച സമയത്തെക്കുറിച്ച് നോക്കാം. സമയക്കുറവ് കാരണം 1872 ൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ഒരു സംരംഭകനായ ജൂലിയസ് മാഗിയാണ് മാഗി ബ്രാൻഡ് സ്ഥാപിച്ചത്. സ്വിറ്റ്സർലൻഡിൽ വ്യാവസായിക വിപ്ലവത്തിന്റെ ഒരു കാലഘട്ടത്തിൽ ഇവിടെ സ്ത്രീകൾക്ക് ഫാക്ടറികളിൽ കൂടുതൽ മണിക്കൂർ ജോലി ചെയ്യേണ്ടി വന്നിരുന്നു. ജോലിയുടെ സമയക്കൂടുതൽ കാരണം ആഹാരം ഉണ്ടാക്കാൻ തീരെ സമയം കിട്ടാത്ത അവസ്ഥ വന്നപ്പോൾ സ്വിസ് പബ്ലിക് വെൽഫെയർ സൊസൈറ്റി ജൂലിയസ് മാഗിയുടെ സഹായം തേടി. അങ്ങനെ തങ്ങളുടെ ആവശ്യം പൂർത്തിയാക്കാനുള്ള ഒരു ഐറ്റം ആയിട്ടാണ് മാഗി ഉത്ഭവിക്കുന്നത്. ജൂലിയസ് ഈ ഐറ്റത്തിന് തന്റെ കുടുംബപേര് ഇട്ടു. ജൂലിയസ് മൈക്കൽ ജോഹന്നാസ് മാഗി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. ജർമ്മനിയിൽ മാഗി നൂഡിൽസ് ആദ്യമായി അവതരിപ്പിച്ചത് 1897 ലാണ്.
തുടക്കത്തിൽ ജൂലിയസ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും റെഡിമെയ്ഡ് സൂപ്പും ഉണ്ടാക്കിയിരുന്നു. ഈ ജോലിയിൽ അദ്ദേഹത്തിന്റെ വൈദ്യ സുഹൃത്ത് ഫ്രിഡോലിൻ ഷുലർ അദ്ദേഹത്തെ വളരെയധികം സഹായിച്ചു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ നിർമ്മിച്ച മാഗിയെ ആളുകൾ വളരെയധികം ഇഷ്ടപ്പെട്ടു. 1912 ആയപ്പോഴേക്കും അമേരിക്ക, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ആളുകൾ മാഗിയെ ഏറ്റെടുത്തിരുന്നു. എന്നാൽ ജൂലിയസ് മാഗി ആ വർഷം മരിച്ചു. അദ്ദേഹത്തിന്റെ മരണം മാഗിയെയും ബാധിച്ചു ശേഷം ബിസിനസ്സ് വളരെക്കാലം തുടർന്നു. 1947 ൽ നെസ്‌ലെ മാഗിയെ വാങ്ങിയപ്പോൾ അതിന്റെ ബ്രാൻഡിംഗും മാർക്കറ്റിംഗും മാഗിയെ എല്ലാ വീട്ടിലെ അടുക്കളയിലേക്കും കൊണ്ടുവന്നു.
എൺപതുകളിൽ നെസ്‌ലെ ആദ്യമായി മാഗി ബ്രാൻഡിന് കീഴിൽ നൂഡിൽസ് പുറത്തിറക്കിയപ്പോൾ ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും കൂടുതൽ സമയമില്ലാത്ത നഗരവാസികൾക്ക് ഇത് ഒരു പ്രഭാതഭക്ഷണ ഓപ്ഷനാകുകയായിരുന്നു. അടിയന്തരാവസ്ഥയുടെ ഞെട്ടലിൽ നിന്ന് രാജ്യം കരകയറുകയും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഉയർച്ചയുടെ രാഷ്ട്രീയം നിറഞ്ഞുനിൽക്കുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്. രാജ്യത്ത് ഒരേ ഒരു ബ്രാൻഡ് നാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതായിരുന്നു ഇന്ദിരാഗാന്ധി. സ്വാതന്ത്ര്യ സമയത്ത് 35 വർഷം മുമ്പ് രൂപംകൊണ്ട അതേ ഭയാനകമായ പാതയിലാണ് കമ്പോളവും സമ്പദ്‌വ്യവസ്ഥയും പ്രവർത്തിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഒരു മൾട്ടിനാഷണൽ കമ്പനിയ്ക്ക് പുതിയതും വ്യത്യസ്തവുമായ ഉൽപ്പന്നം ഇത്തരമൊരു വിപണിയിൽ അവതരിപ്പിക്കുന്നത് അപകടമല്ലാതെ എന്താകാനാ. എങ്കിലും Nestle മാഗിയുമായി ഈ റിസ്ക് എടുക്കാൻ തയ്യാറായിരുന്നു.
നെസ്ലെ ബ്രാൻഡ് ആയ കോഫി, ചോക്ലേറ്റ്, പാൽപ്പൊടി എന്നിവ ആശ്രയ യോഗ്യമായിരുന്നു, പക്ഷേ നൂഡിൽസ് പോലുള്ള തികച്ചും വ്യത്യസ്തമായ കാര്യങ്ങൾ സജ്ജീകരിക്കുന്നതിന് ധാരാളം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തുടക്കത്തിൽ, കമ്പനി മറ്റ് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള അതേ നൂഡിൽസ് വിപണിയിൽ അവതരിപ്പിച്ചു. പക്ഷേ ന്യൂഡിൽസിന്റെ പേരിൽ അമേരിക്കയിലെ മക്ഡൊണാൾഡിന്റെ ബർഗറും, ഡൊമിനോസിന്റെ പിസ്സയും മൂലമുണ്ടായതുപോലെ ഒരു അത്ഭുതവും ഭാരതത്തിൽ ഉണ്ടായില്ല. സാവധാനത്തിൽ മാറുന്ന ജീവിതശൈലിയോടൊപ്പം ഭക്ഷണരീതിയും അതേ അനുപാതത്തിൽ മാറിക്കൊണ്ടിരുന്നു. 1991 ന് ശേഷം വന്ന സാമ്പത്തിക ഉദാരവൽക്കരണ കാലഘട്ടത്തിൽ, നമ്മുടെ വിപണികളുടെ വാതിലുകൾ ലോകത്തിന് തുറന്നപ്പോൾ, മാറ്റങ്ങളുടെ വേഗത വർദ്ധിച്ചു. ഇതിന്റെ ഗുണം മാഗിക്കും ലഭിച്ചു. 2 മിനിറ്റിനുള്ളിൽ തയ്യാറാകുന്ന മാഗി ആധുനിക അമ്മമാരുടെ അടുക്കളയുടെ ആവശ്യ ഘടമായി മാറുകയായിരുന്നു.
വിൽപ്പനയും വിപണി വിഹിതവും വർദ്ധിപ്പിക്കുന്നതിനായി 1997 ൽ മാഗി നൂഡിൽസ് നിർമ്മിക്കുന്നതിനുള്ള ഫോർമുല മാറ്റിയാണ് നെസ്‌ലെ പുതിയ നൂഡിൽസ് അവതരിപ്പിച്ചത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ മാറ്റം ഇഷ്ടപ്പെട്ടില്ല ഇതോടെ ഇന്ത്യാക്കാർ മാഗി നിരസിച്ചു. രണ്ടുവർഷത്തോളം വിൽപ്പന തുടർച്ചയായി ഇടിഞ്ഞു. ഒടുവിൽ 1999 ൽ കമ്പനിക്ക് പഴയ രുചിയിലേക്ക് മടങ്ങേണ്ടിവന്നു. ഇന്നും 2 മിനിറ്റിനുള്ളിൽ തയാറാണെന്ന് അവകാശപ്പെടുന്ന മാഗിയുടെ മൈദ നൂഡിൽസ് ഒന്നാം സ്ഥാനത്താണ്.
മാഗി ബ്രാൻഡിന് കീഴിൽ നെസ്‌ലെ നിരവധി മറ്റ് ഉൽപ്പന്നങ്ങളും പുറത്തിറക്കി. ഇതിൽ സൂപ്പ്, റോസ്റ്റ് മസാല, maggi kappa mania instant noodles തുടങ്ങിയ ഉൽപ്പന്നങ്ങൾ പെടുന്നു. ഇന്ത്യയിൽ 90 ശതമാനം മാഗി ഉൽപ്പന്നങ്ങളും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം കണക്കിലെടുത്ത് പ്രത്യേകം നിർമ്മിച്ചവയാണ്, മാത്രമല്ല അവ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാണപ്പെടുന്നില്ല. ഇന്ത്യയിലെ നെസ്‌ലെ ഗ്രൂപ്പിന്റെ അറ്റാദായത്തിന്റെ 25 ശതമാനം മാഗി ബ്രാൻഡാണ്. വാർഷിക കണക്ക് 1000 കോടിയിലധികമാണ്. ഇപ്പോൾ അര ഡസൻ പുതിയ ബ്രാൻഡുകൾ ഈ വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ കൂടുതലും റീട്ടെയിൽ ശൃംഖലകളിലെ അവരുടേതായ ബ്രാൻഡുകളുണ്ട്.